റോഡ്​ പൊട്ടിപ്പൊളിഞ്ഞു; ദേശീയ പാതയിൽ അപകടം പതിവാകുന്നു

മൂഴിക്കൽ: കോഴിക്കോട് -മൈസൂരു ദേശീയപാതയിൽ മൂഴിക്കൽ വളവിൽ റോഡ് പൊട്ടിപ്പൊളിഞ്ഞതുമൂലം അപകടം പതിവാകുന്നു. ഏറെ തിരക്കുള്ള റോഡ് തകർന്ന് മാസങ്ങളായിട്ടും അധികൃതർ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്. ഏറെ അപകടം നിറഞ്ഞ വളവിൽ റോഡ് പൊട്ടിപ്പൊളിയുകയും ചെയ്തതോടെ അപകടം നിത്യസംഭവമായി. തലനാരിഴക്കാണ് പലരും വൻ അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുണ്ടും കുഴിയും ഒഴിവാക്കാൻ വലതുവശം ചേർത്തെടുക്കുേമ്പാൾ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളുടെ മുന്നിൽ അകപ്പെടുകയാണ്. കൊടുംവളവായതിനാലും വീതി കുറവായതിനാലും പരിചയമില്ലാത്ത ഡ്രൈവർമാർ അപകടത്തിൽ പെടുന്നു. ഇരുചക്രവാഹനങ്ങളാണ് പ്രധാനമായും അപകടത്തിൽപെടുന്നതെന്ന് വ്യാപാരികൾ പറയുന്നു. വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ കുഴികൾ കാണാത്തതും അപകട കാരണമാണ്. വളവിലെ അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ കക്ഷികളും വ്യാപാരികളും ഏറെക്കാലമായി ആവശ്യപ്പെടുേമ്പാഴാണ് റോഡി​െൻറ ശോച്യാവസ്ഥ മൂലം അപകടങ്ങൾ പെരുകുന്നത്. സാമൂഹ്യ ശാസ്ത്ര-ഗണിതമേളയിൽ ട്രോഫികൾ വിതരണം ചെയ്യാത്തതിൽ ആക്ഷേപം കക്കോടി: ചേവായൂർ ഉപജില്ല സാമൂഹ്യ ശാസ്ത്ര-ഗണിതമേളയിൽ ഒാവറോൾ ഉൾപ്പെടെയുള്ള ട്രോഫികൾ വിതരണം ചെയ്യാത്തതിൽ ആക്ഷേപമുയരുന്നു. വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും മുറുമുറുപ്പിനിടയാക്കിയ സംഭവം അധ്യാപക സംഘടനകളിലും വിവാദമാകുകയാണ്. അധ്യാപകരുടെയും മത്സരാർഥികളായ വിദ്യാർഥികളുടെയും കഠിനാധ്വാനത്തെ വിലമതിക്കാത്ത ഉദ്യോഗസ്ഥ നടപടികളാണ് വിവാദമാകുന്നത്. ആസൂത്രണത്തിലെ പാകപ്പിഴകൊണ്ടാണ് കക്കോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ചിന്മയ ഹയർ സെക്കൻഡറിയിലും നടന്ന മേള സമാപനച്ചടങ്ങുപോലുമില്ലാതെ നിറംകെട്ടത്. സമാപന ദിവസം ഉച്ചക്ക് പ്രധാനാധ്യാപകരുടെ യോഗം വടകരയിൽ വിളിച്ചുചേർത്തതും മേളയുടെ നടത്തിപ്പിനെ തന്നെ ബാധിച്ചു. ചുമതലയുണ്ടായിരുന്ന എ.ഇ.ഒയുടെ അഭാവം അധ്യാപകരിൽ പരക്കെ ആക്ഷേപമുയർത്തിയിട്ടുണ്ട്. ട്രോഫികൾ പ്രേത്യക ചടങ്ങിൽ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.