കോഴിക്കോട് --ബാലുശ്ശേരി റോഡ് നവീകരണത്തിൽ അധികൃതർക്ക് മൗനം ചേളന്നൂർ: കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡിെൻറ (കിഫ്ബി) ഫണ്ട് ഉപയോഗിച്ച് ഉടൻ നവീകരണം നടത്തുമെന്ന് കൊട്ടിഘോഷിച്ച ബാലുശ്ശേരി റോഡിെൻറ അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികൃതർക്ക് മൗനം. റബ്ബറൈസ് ചെയ്ത് നന്നാക്കിയെടുത്ത റോഡ് ജപ്പാൻ പദ്ധതിയുടെ പൈപ്പിടലിനെ തുടർന്നാണ് തകർന്നത്. കിഫ്ബി ഫണ്ട് ലഭിച്ചെങ്കിലും തുടർ നടപടി നീണ്ടുപോവുകയാണ്. ബാലുശ്ശേരി മുക്ക് മുതൽ കാരപ്പറമ്പ് വരെ റോഡിെൻറ അപാകത കാരണം ഉണ്ടായ അപകടങ്ങളിലെ കണക്കുകളും ഞെട്ടിക്കുന്നതാണ്. വാഹനങ്ങൾ നിയന്ത്രണം വിട്ടുണ്ടായ അപകടങ്ങളാണ് ഏറെയും. കാരപ്പറമ്പ് മുതൽ ബാലുശ്ശേരി മുക്ക് വരെ മുമ്പുണ്ടായിരുന്ന സീബ്രാ അടയാളങ്ങളും മാഞ്ഞ് പോയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തിയ കുറഞ്ഞ ഭാഗത്ത് മാത്രമാണ് ഇവ വരച്ചത്. റോഡരികിലെ അപായസൂചക ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും പൊടിപിടിച്ചും പൊട്ടിപ്പോയവയുമാണ്. റോഡിെൻറ ശോച്യാവസ്ഥക്കെതിരെ ഭരണകക്ഷികൾപോലും ഒപ്പുശേഖരണം നടത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.