സർവിസിൽനിന്ന്​ രാജിവെച്ച ആൾക്ക്​ സ്​ഥലംമാറ്റം

കക്കോടി: സർവിസിൽനിന്ന് രാജിവെച്ച ഉദ്യോഗസ്ഥനും സ്ഥലംമാറ്റം. കെ.എസ്.എഫ്.ഇ കൂരാച്ചുണ്ട് ബ്രാഞ്ച് അസിസ്റ്റൻറായിരിക്കെ ബി.ഡി.ഒ ആയി ജോലി ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ സർവിസിൽനിന്ന് രാജിവെച്ച ബാലുശ്ശേരി എളേറ്റിൽ വേട്ടാളി കരിമ്പാപ്പൊയിൽ മുഹമ്മദ് മുഹസിനാണ് കെ.എസ്.എഫ്.ഇ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. ചൊവ്വാഴ്ചയിറങ്ങിയ 862 പേരുടെ ലിസ്റ്റിലാണ് മുഹസിൻ ഉൾപ്പെട്ടത്. ബാലുശ്ശേരി ബി.ഡി.ഒ ആയി നിയമനം ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ സെപ്റ്റംബർ 28ന് ജോലി രാജിവെച്ചതാണ്. വലതുപക്ഷ യൂനിയനിൽ പെട്ടവർക്ക് കൂട്ടസ്ഥലംമാറ്റം നൽകിയെന്ന ആരോപണം നിലനിൽക്കെയാണ് ഇൗ സ്ഥലംമാറ്റം ചർച്ചാവിഷയമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.