ഗെയിൽ ഗുണ്ടായിസത്തിനെതിരെ യൂത്ത് മാർച്ച്

കൊടിയത്തൂർ: ഗെയിൽ ഗുണ്ടായിസത്തിനെതിരെയും ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗി​െൻറ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. മാർച്ച് പന്നിക്കോടുനിന്നാരംഭിച്ച് എരഞ്ഞിമാവിൽ സമാപിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി. സുനീർ അധ്യക്ഷത വഹിച്ചു ജില്ല ലീഗ് സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ആശിഖ് ചെലവൂർ, കെ.കെ. നവാസ്, കെ.വി. അബ്ദുറഹ്മാൻ, സലാം തേക്കുംകുറ്റി, എം.ടി. സൈദ് ഫസൽ, കെ.പി. അബ്ദുറഹ്മാൻ, വി.പി.എ. ജലീൽ, ഗഫൂർ കുറുമാടൻ, മജീദ് പുതുക്കുടി, എൻ.കെ. അഷ്റഫ്, കെ.സി. ഷിഹാബ്, റാഫി മുണ്ടുപാറ, നിസാം കാരശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.