ഒാമശ്ശേരി: ലഹരി മാഫിയയിൽനിന്ന് പുതുതലമുറയെയും വിദ്യാർഥികളെയും യുവാക്കളെയും േമാചിപ്പിക്കാൻ ജനകീയ കൂട്ടായ്മയുമായി ഒാമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി. പൊലീസ്, എക്സൈസ് എന്നിവരുടെ സഹകരണത്തോടെ പ്രദേശത്തെ മത-രാഷ്ട്രീയ-സാമൂഹിക സംഘടന ഭാരവാഹികൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ഒാമശ്ശേരി കേന്ദ്രമാക്കി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. വിപുലമായ പ്രവർത്തന പദ്ധതി തയാറാക്കി നടപ്പാക്കാനും യോഗം തീരുമാനിച്ചു. പൊലീസ് പട്രോളിങ് ശക്തമാക്കാനും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്താനും സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപന വിതരണത്തെ നിയന്ത്രിക്കാനും കുടുംബശ്രീ, അംഗൻവാടി, ഗ്രാമസഭകൾ എന്നിവ മുഖേന ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തുന്നതിനും, വിദ്യാലയങ്ങളിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ലഹരിക്കെതിരെ സാമൂഹിക ബോധവത്കരണം നടത്താനും ബഹുജന റാലി സംഘടിപ്പിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലികുന്നേൽ അധ്യക്ഷതവഹിച്ചു. യു.കെ. ഹുസൈൻ ചെയർമാനായും എം.കെ. ഷമീറിനെ ജനറൽ കൺവീനറായും കാക്കാട്ട് അഷ്റഫിനെ ട്രഷററായും 25 അംഗ കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.