നന്തി ടൗണിലെ മാലിന്യക്കൂമ്പാരം: പരിസരത്തെ കിണറുകളിൽ വെള്ളം മലിനമാകുന്നു

നന്തിബസാർ: ടൗണിലെ മാലിന്യ പ്രശ്നത്തിനു പരിഹാരമായില്ല, ഓടകൾ അടഞ്ഞുകിടക്കുന്നു എന്നു മാത്രമല്ല അമ്പാടി കോംപ്ലക്സിനു പിറകിലെ മാലിന്യ കൂമ്പാരവും, മഴ കനത്തതോടെ വെള്ളം നിറഞ്ഞ് അടുത്ത വീടുകളിലെ കിണറുകളിൽ വെള്ളം മലിനമാവുന്നു. പരിസരവാസികൾ പരാതി കൊടുത്തതിനെ തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സ്ഥലത്ത് വന്നു പോയെങ്കിലും പരിഹാരം അകലെത്തന്നെ. മഴക്കാല ശുചീകരണം വേണ്ടവിധത്തിൽ നടക്കാത്ത കാരണമാണ് ഇവിടെ ഓടകളും മറ്റും അടഞ്ഞുകിടന്നത്. ടൗണിൽ മത്സ്യമാർക്കറ്റ് ഇല്ലാത്ത കാരണത്താൽ അറബിക് കോളജ് മുക്കിലും, പള്ളിക്കര റോഡ് ജങ്ഷനിലും, ലിമിറ്റഡ് സ്റ്റോപ് ബസ്സ്റ്റോപ്പിനടുത്തും, പഴയ ബസ് സ്റ്റോപ്പിലുമാണ് മത്സ്യ വിൽപന നടക്കുന്നത്. മൂടാടി പഞ്ചായത്തി​െൻറ പ്രധാന ടൗണായ നന്തിയെ മനോഹരമാക്കുന്നതിൽ തികച്ചും പരാജയമാണ് അധികൃതരുടെ നിലപാട്. ഇതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. ഹർത്താൽ ദിനത്തിൽ റോഡ് ശുചീകരണം നന്തിബസാർ: ഹർത്താൽ ദിനമായ തിങ്കളാഴ്ച നന്തി റെസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ നന്തി കോടിക്കൽ റോഡും, യതീംഖാന മഠത്തിൽമുക്ക് റോഡും ശുചീകരിച്ചു. എം.കെ. മോഹനൻ, കെ.കെ. റിയാസ്, അസൈനാർ, ജുനൈദ്, രജീഷ്‌, റഫീഖ്, പി.എൻ.കെ. കാസിം, ടി. റഫീഖ്, എൻ.കെ. ലത്തീഫ്, പുതിയക്കൽ ബഷീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.