കടൽ കുപ്പത്തൊട്ടിയാകുന്നു

കൊയിലാണ്ടി: . സകലമാലിന്യങ്ങളും ഇപ്പോൾ കടലിലാണ് നിക്ഷേപിക്കുന്നത്. പ്രതിദിനം കരയിൽ കാണുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ് കടലിൽ കൊണ്ടിടുന്നത്. എളുപ്പം ആരുടെയും ശ്രദ്ധയിൽപെടില്ല എന്നതാണ് കടലിനെ കുപ്പത്തൊട്ടിയായി തെരഞ്ഞെടുക്കാൻ കാരണം. കോഴിമാലിന്യങ്ങൾ, അറവുശാലകളിൽനിന്നുള്ള മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വീടുകളിൽനിന്നുള്ള അവശിഷ്ടങ്ങൾ എന്നിവെയാക്കെ കടലിൽ തള്ളുന്നുണ്ട്. ഇതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വൻ ഭീഷണി. ആവാസവ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കടലിലെ ജീവജാലങ്ങൾക്ക് ഇത് ദോഷം ചെയ്യും. മത്സ്യത്തൊഴിലാളികൾക്ക് മീനിനേക്കാൾ വലയിൽ കിട്ടുക പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. അവരത് കടലിൽതന്നെയാണ് ഇടുക. ഇൗ പ്രക്രിയ ആവർത്തിച്ചുകൊണ്ടിരിക്കും. നാപ്കിനുകളടക്കം ഇങ്ങനെ വലയിൽ കുടുങ്ങാറുണ്ട്. ഇവ വെള്ളത്തി​െൻറ മുകൾതട്ടിൽ പൊങ്ങിക്കിടന്നാൽ സൂക്ഷ്മസസ്യജാലങ്ങളുടെ നാശത്തിനിടയാകും. ചെറുമത്സ്യങ്ങളുടെ പ്രധാന ഭക്ഷണമാണ് സൂക്ഷ്മസസ്യജാലങ്ങൾ. തീരദേശങ്ങളിലെ ഉറവിട സംസ്കരണത്തിന് സൗകര്യമില്ലാത്ത വീട്ടുകാരും കടലിലാണ് മാലിന്യങ്ങൾ തള്ളുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവ ശേഖരിക്കാൻ സംവിധാനമുണ്ടാക്കിയാൽ ഇൗ പ്രശ്നം പരിഹരിക്കാൻ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.