തരിശു പാടശേഖരങ്ങളിൽ നെൽകൃഷി വ്യാപകമാകുന്നു

കോടഞ്ചേരി: മലയോര മേഖലയിൽ വർഷങ്ങളായി തരിശുകിടന്ന പാടശേഖരങ്ങൾ പച്ചപ്പണിഞ്ഞ നെൽ പാടങ്ങളായി മാറന്നു. കൃഷി ഒരു തൊഴിൽ എന്നതിലുപരി ജീവിത ചര്യയായി കണക്കാക്കി സംതൃപ്തി നേടുന്ന ഒരു സംഘം യുവാക്കളാണ് മുൻ തലമുറ കൈയൊഴിഞ്ഞ നെൽകൃഷി തിരിച്ചുപിടിക്കുന്നത്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൂളവള്ളി, തെയ്യപ്പാറ എന്നിവിടങ്ങളിലെ പാടശേഖരങ്ങളിൽ െനൽകൃഷി ഇറക്കിക്കഴിഞ്ഞു. പേഴുംകണ്ടി- പട്ടരമാട് പാടശേഖരത്തിൽ തരിശായി കിടന്ന അഞ്ച് ഏക്കർ വയലിൽ നടന്ന ഞാറുനടീൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കർഷക അവാർഡ് ജേതാവും യുവ കർഷകനുമായ ഷാജി തിരുമലയുടെ നേതൃത്വത്തിൽ കൂട്ടുകാരായ സജി വളയത്തിൽ, ബാബു കോതവഴിയിൽ, ബിബിൻ കാരിക്കാട്ട് എന്നിവരാണ് കൃഷിചെയ്യുന്നത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സമഗ്ര നെൽ കൃഷി വ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തി​െൻറയും കോടഞ്ചേരി കൃഷിഭവ​െൻറയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി ഓഫിസർ ഷബീർ അമ്മദ്, വാർഡ് അംഗങ്ങളായ ജമീല അസീസ്, കെ.എം ബഷീർ, ലിസി ചാക്കോച്ചൻ, ജെസി പിണക്കാട്ട്, കൃഷി അസിസ്റ്റൻറുമാരായ മിഷേൽ ജോർജ്, കെ. രാജേഷ്, പാടശേഖര സമിതി സെക്രട്ടറി അസീസ് ചന്ദനപ്പറമ്പിൽ, ജോസ് പൊട്ടൻപുഴ എന്നിവർ പങ്കെടുത്തു. photo TSY Njaru nadeel കോടഞ്ചേരി പേഴുംകണ്ടി -പട്ടരമാട് പാടശേഖരത്തിൽ നടന്ന ഞാറുനടീൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറകണ്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.