ഹരിതം പദ്ധതി ഉദ്ഘാടനം ചെയ്തു

ഹരിതം പദ്ധതി ഉദ്ഘാടനം മുക്കം: നെല്ലിക്കാപ്പറമ്പ് മാട്ടുമുറിക്കൽ യൂനിവേഴ്സൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബി​െൻറ ഹരിതം പദ്ധതി കാരകുറ്റി ജി.എൽ.പി സ്കൂളിൽ തുടങ്ങി. പ്ലാസ്റ്റിക്ക് രഹിതഗ്രാമം എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്ക് സൗജന്യപേപ്പർ ക്യാരി ബാഗ് നിർമാണ പരിശീലനും വിതരണവും നടന്നു. സ്കൂളിൽ വിഷരഹിത പച്ചക്കറിത്തോട്ടം നിർമിക്കുന്നതി​െൻറ ഭാഗമായി പച്ചക്കറിവിത്ത് വിതരണവും കാർഷിക പഠനക്ലാസും സംഘടിപ്പിച്ചു. കൊടിയത്തൂർ കൃഷി ഓഫിസർ എം. സബീന ഉദ്ഘാടനം ചെയ്തു. കെ.എം.എൽ ഗ്രൂപ് ചെയർമാൻ വിഷ്ണു കയ്യൂണമൽ പദ്ധതി ലോഗോ പ്രകാശനം ചെയ്തു. പ്രധാനധ്യാപിക അസീന അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ഓഫിസർ ബീന, ക്ലബ് സെക്രട്ടറി നിധിൻ, സച്ചിൻ ദാസ്, ഷൈജൽ വിളക്കോട്ടിൽ എന്നിവർ സംസാരിച്ചു. MKMUC 4 മാട്ടുമുറിക്കലിൽ പച്ചക്കറിവിത്ത് വിതരണം കൃഷി ഓഫിസർ സബീന ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.