ഹർത്താൽ: മുക്കത്ത് കോൺഗ്രസ്​ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു; പൊലിസ് വിരട്ടിയോടിച്ചു

ഹർത്താൽ: മുക്കത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു; പൊലീസ് വിരട്ടിയോടിച്ചു മുക്കം: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ഹർത്താലിൽ മുക്കത്ത് നേരിയ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞിട്ടു. മുക്കം ബൈപാസിൽ 10 മണിയോെടയാണ് സംഭവം. എസ്.ഐ അഭിലാഷി​െൻറ നേതൃത്വത്തിൽ രണ്ടു ജീപ്പുകളിലായെത്തിയ പൊലീസ് വാഹനസഞ്ചാരത്തിന് തടസ്സമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ സംഘർഷമുണ്ടായി. ഒടുവിൽ ഹർത്താൽ അനുകൂലികളെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. നഗരത്തിൽ ഹർത്താൽ പൂർണമായിരുന്നു. കടകൾ പൂർണമായും അടഞ്ഞുകിടന്നു. ഹോട്ടലുകൾ തുറക്കാത്തതിനാൽ ഭക്ഷണം ലഭിക്കാതെ പലരും വലഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങൾ രാവിലെതന്നെ ഓടിയിരുന്നു. ഇറച്ചിക്കടകളും മത്സ്യക്കടകളും നാലു മണിയോടെയാണ് തുറന്നത്. hoto: MKMUC1 മുക്കത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടയുന്നതിനിടയിൽ പൊലീസുമായുണ്ടായ വാക്കേറ്റം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.