കാണാതായ യുവതിയെയും പെൺകുട്ടിയെയും വേളാങ്കണ്ണിയിൽ​ കണ്ടെത്തി

കക്കോടി: മൂന്നു മാസം മുമ്പ് കാണാതായ മുപ്പത്തിയഞ്ചുകാരിയായ യുവതിയെയും പെൺകുട്ടിയെയും പൊലീസ് വേളാങ്കണ്ണിയിൽ കണ്ടെത്തി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കരുനാഗപ്പള്ളി ആദിനാട് സ്വദേശി അജിത്തി (30) നൊപ്പം താമസിക്കവെയാണ് കുരുവട്ടൂർ സ്വദേശിനിയായ യുവതിയെ ചേവായൂർ സി.െഎ കെ.കെ. ബിജുവും സംഘവും കണ്ടെത്തിയത്. വിവാഹിതനായ അജിത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി അടുപ്പം പുലർത്തുകയും വിവിധ ഘട്ടങ്ങളിലായി ഒന്നരലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തിരുന്നു. കാണാതായതുമുതൽ രണ്ടുപേരുടെയും ഫോൺ സ്വിച്ച് ഒാഫ് ആയിരുന്നു. രണ്ടുപേരും ഫേസ്ബുക്കും ഉപയോഗിച്ചിരുന്നില്ല. ഫേസ്ബുക്കിലൂടെ സ്ത്രീകളുമായി ബന്ധം പുലർത്തിയ അജിത്ത് കൂടെയുള്ള ആറുവയസ്സുകാരി പെൺകുട്ടിയോടും മോശമായി പെരുമാറാൻ തുടങ്ങിയതായും പൊലീസ് പറഞ്ഞു. പോക്സോ പ്രകാരവും കേസെടുത്തു. യുവതിയുടെ പരാതി പ്രകാരവും അജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കവെ പരിചയത്തിലായ യുവതിയെ വിവാഹം ചെയ്ത് ഗർഭിണിയായിരിക്കെയാണ് അജിത് വീട്ടമ്മയുമായി ഒളിച്ചോടിയത്. നാടുവിടുേമ്പാൾ ഫോേട്ടാ ഉൾപ്പെടെയുള്ളവ നശിപ്പിച്ചാണ് ഇരുവരും കടന്നുകളഞ്ഞത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.