കോഴിക്കോട്: മനുഷ്യമനസ്സിെൻറ ശക്തിയും സൗന്ദര്യവും തിരിച്ചറിയുന്നതിനായി മൈൻഡ്ട്യൂൺ എന്ന പേരിൽ വ്യക്തിത്വ വികാസ പരിശീലന പരിപാടി നടന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഡോ. സി.എ. റസാഖിെൻറ നേതൃത്വത്തിലാണ് നടക്കാവിലെ ഹോട്ടൽ വെസ്റ്റ്്വേയിൽ ഏകദിന പരിശീലനം നടന്നത്. മനുഷ്യ മനസ്സിെൻറ സവിശേഷതകൾ, മനസ്സിെൻറ സങ്കീർണതകളെയും സംഘർഷങ്ങളെയും നിയന്ത്രിക്കാനുള്ള രീതികൾ, ആത്മവിശ്വാസം വർധിപ്പിക്കാനും ജീവിതലക്ഷ്യം നേടിയെടുക്കാനുമുള്ള വഴികൾ തുടങ്ങിയവയെക്കുറിച്ച് തിയറി ക്ലാസുകളും വിവിധ ആക്ടിവിറ്റികളും മെഡിറ്റേഷനുകളും മൈൻഡ്ട്യൂണിൽ നടന്നു. ഹാപ്പിലൈഫ് കോച്ച് എന്ന കേന്ദ്രം നടത്തുന്ന സി.എ. റസാഖ് ഫാമിലി ട്യൂൺ, ബിസിനസ് ട്യൂൺ, ജീനിയസ് ടീൻസ് തുടങ്ങിയ പരിപാടികളും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.