മെഡിക്കൽ കോളജിൽ സുരക്ഷ വർധിപ്പിച്ചു

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ സുരക്ഷ ശക്തമാക്കുന്നതി​െൻറ ഭാഗമായി പ്രധാനകവാടത്തിൽ രണ്ടു സുരക്ഷജീവനക്കാരെ നിയോഗിച്ചു. രാത്രി എട്ടുമുതലാണ് ഇവർ സേവനമനുഷ്ഠിക്കുക. മെഡിക്കൽ കോളജ് വളപ്പിലും മറ്റും രാത്രിയിൽ അജ്ഞാതരും സാമൂഹികവിരുദ്ധരും കറങ്ങിനടക്കുന്നത് വ്യാപകമായതിനെത്തുടർന്നാണ് പുതിയ തീരുമാനം. രാത്രി സംശയകരമായ സാഹചര്യങ്ങളിൽ വരുന്ന വാഹനങ്ങൾ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ പൊലീസിനെ അറിയിച്ച് തുടർനടപടി സ്വീകരിക്കുകയും ചെയ്യാൻ സുരക്ഷജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുെട മുൻവശത്ത് അനാവശ്യമായി ഓട്ടോകൾ നിർത്തിയിടുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇവിടെ ഓട്ടോകൾ പാർക്ക് ചെയ്യുന്നതിനാൽ രോഗികളുമായി എത്തുന്ന വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത രീതിയിൽ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇതൊഴിവാക്കാനാണ് നടപടി. .................... kc4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.