ബേപ്പൂർ: ബോട്ടുദുരന്തത്തെ തുടർന്ന് കാണാതായ മൂന്നു പേർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കുക, ദുരന്തത്തിന് ഇടവരുത്തിയ കപ്പൽ കണ്ടെത്തുക എന്നീ ആവശ്യങ്ങളുമായി സർക്കാറിൽ സമ്മർദം ചെലുത്തുന്നതിന് ഹാർബർ വികസന സമിതി പ്രസിഡൻറ് കരിച്ചാലി പ്രേമനും കാണാതായ മൂന്നു പേരുടെ ബന്ധുക്കളും എം.കെ. രാഘവൻ എം.പിയുമായി നേരിൽ കണ്ട് സംസാരിച്ചു. നിർത്തിവെച്ച തിരച്ചിൽ പുനരാരംഭിക്കാൻ ബന്ധപ്പെട്ടവരോട് ഉടൻ ആവശ്യപ്പെടാമെന്ന് എം.പി ഉറപ്പുനൽകി. മത്സ്യത്തൊഴിലാളികളുടെ നിർദേശപ്രകാരം തിരച്ചിലിെൻറ രീതി മാറ്റുന്നതിന് അധികൃതരോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ മുങ്ങിപ്പോയ ബോട്ട് അതേ സ്ഥലത്തുനിന്ന് വെള്ളത്തിെൻറ ഒഴുക്ക് അനുസരിച്ച് മറ്റു ഭാഗങ്ങളിലേക്ക് നീങ്ങിപ്പോയിരിക്കും. മാത്രമല്ല മീൻപിടിത്തത്തിനുള്ള നീളമുള്ള വലിയ വല കെട്ടിപ്പിണഞ്ഞിട്ടുമുണ്ടാകും. ഏകദേശം അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പിണഞ്ഞുകിടക്കുന്ന വലയും ചൂണ്ടയും ബോട്ടും കടലിെൻറ അടിത്തട്ടിൽ താഴ്ന്നിരിക്കും. താഴ്ന്നുകിടക്കുന്ന വലയും ബോട്ടും പൊക്കിക്കൊണ്ടുവന്നാലേ തിരച്ചിലിന് പ്രയോജനം ലഭിക്കുകയുള്ളൂ. ഇടിച്ച കപ്പലിനെക്കുറിച്ച് ഷിപ്പിങ് അതോറിറ്റിയോ നാവികസേനയോ ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല. കടലോര മേഖലയിൽ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.