കാർ മതിലിലിടിച്ച് നാല് യുവാക്കൾക്ക് പരിക്ക്

നാദാപുരം: അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് വിട്ടുമതിൽ ഇടിച്ച് യാത്രക്കാരായ നാലു യുവാക്കൾക്ക് പരിക്ക്. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. പേരോട് പാറക്കടവ് റോഡിൽ ചെക്കായിമുക്കിലെ സ്വകാര്യ വ്യക്തിയുടെ നിർമാണത്തിലിരിക്കുന്ന മതിലിലാണ് കെ.എൽ 18 എൻ 7475 നമ്പർ കാറിടിച്ചത്. മുടവന്തേരി സ്വദേശികളായ യുവാക്കൾ താമരശ്ശേരിയിലെ ഗൃഹപ്രവേശത്തിനു പോയി വയനാടുവഴി തിരിച്ചുവരുന്നതിനിടെയാണ് അപകടം നടന്നത്. രണ്ട് ബൈക്കുകളെ ഇടിച്ചതിനുശേഷം ഗേറ്റ് ഘടിപ്പിക്കാൻ സ്ഥാപിച്ച തൂണിലിടിച്ച് തൂൺ രണ്ടായിമുറിഞ്ഞ് കാറിനുമുകളിൽ പതിച്ചു. കാറി​െൻറ മുൻഭാഗം പൂർണമായും തകർന്നു. കാർ ഡ്രൈവ് ചെയ്തിരുന്ന മുടവന്തരിയിലെ തെക്കുംവലയത്ത് സുഹൈലിനെ (20) തലശ്ശേരിയിലെ സ്വകാര്യആശുപത്രിയിലും നിസാര പരിക്കേറ്റ മറ്റുള്ളവരെ നാദാപുരം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളൂർ സ്വദേശി ഈച്ചിയിൽ ശ്യാംലാലി​െൻറ ബൈക്കും പട്ടാണി സ്വദേശി കിഴക്കെപറമ്പത്ത് പവിത്ര​െൻറ ബൈക്കുമാണ് കാർ ഇടിച്ചു തെറുപ്പിച്ചത്. രണ്ട് ബൈക്കുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.