ഹർത്താൽ ദിനങ്ങളിൽ ഷബീറിെൻറ ഒറ്റയാൾ പോരാട്ടം

കോഴിക്കോട്: ഹർത്താൽ ആരു നടത്തിയാലും മാത്തോട്ടം സ്വദേശിയായ ഷബീർ ബൈക്കുമെടുത്ത് ഇറങ്ങും. വെറുതെ കറങ്ങാനല്ല, റോഡിൽ കുടുങ്ങിക്കിടക്കുന്നവരെ പിറകിലിരുത്തി ലക്ഷ്യസ്ഥാനത്തെത്തിക്കാനാണ് ഇൗ ഒാട്ടം. മാത്തോട്ടത്തുനിന്ന് വണ്ടിയെടുത്ത് ഇറങ്ങുമ്പോൾ ആദ്യം കാണുന്ന ആവശ്യക്കാരെയുംകൊണ്ട് വണ്ടി നീങ്ങും. ദൂരമൊന്നും ഈ ചെറുപ്പക്കാരന് പ്രശ്നമല്ല. ടൗണിൽനിന്നും റെയിൽവേ സ്റ്റേഷനിൽനിന്നുമെല്ലാം ഷബീർ ആളുകളെയുംകൊണ്ട് കിലോമീറ്ററുകൾ ഓടിയിട്ടുണ്ട്, ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ. മെഡിക്കൽ കോളജിലേക്കാണ് യാത്രകൾ ഏറെയും. മാത്തോട്ടത്ത് ബാർബർഷോപ്പ് നടത്തുകയാണ് ഷബീർ. ഹർത്താൽ ദിനത്തിൽ സേവനം നടത്തുമ്പോൾ ഇതുവരെയായി ആരും തടഞ്ഞിട്ടില്ലെന്ന് ഷബീർ പറയുന്നു. ആളുകൾ ബൈക്കിൽ കയറിയതിനുശേഷമാണ് എങ്ങോട്ടാണ് പോവേണ്ടതെന്ന് അന്വേഷിക്കുന്നതുതന്നെ. ഹർത്താൽ ദിനമായ തിങ്കളാഴ്ചയും കൊയിലാണ്ടി കൊല്ലം, മെഡിക്കൽ കോളജ് തുടങ്ങിയ ഇടങ്ങളിലേക്ക് ഷബീർ ആളുകളെ എത്തിച്ചിരുന്നു. ഹർത്താൽ ആരു നടത്തിയാലും ജനങ്ങൾക്ക് ദുരിതമാണെന്നും ദുരിതമനുഭവിക്കുന്നവരെ തന്നെക്കൊണ്ടാവുംവിധം സഹായിക്കുകയാണ് ലക്ഷ്യമെന്നും ഷബീർ പറയുന്നു. .................... ku2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.