ഓട് വ്യവസായത്തെ സംരക്ഷിക്കാൻ സി.എം.പി നേതൃത്വത്തിൽ നിരാഹാരം

ഫറോക്ക്: 'ഓട് വ്യവസായം സംരക്ഷിക്കുക' എന്ന ആവശ്യം ഉന്നയിച്ച് സി.എം.പി ഫറോക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫറോക്ക് ടൗണിൽ 24 മണിക്കൂർ നിരാഹാര സമരം നടത്തി. സി.എം.പി ഏരിയ കമ്മിറ്റി അംഗം ശിവദാസ് ബേപ്പൂരാണ് ശനിയാഴ്‌ച മുതൽ ഞായറാഴ്‌ച രാവിലെ വരെ നിരാഹാരമനുഷ്ഠിച്ചത്. രാവിലെ 10.30ന് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൻ. സഖീഷ് ബാബു ഇളനീർ നൽകി സമരം അവസാനിപ്പിച്ചു. ജി.എസ്.ടി നിലവിൽവന്നതും ചൈനീസ് ഓടുകളുടെ ഇറക്കുമതിയും ഈ മേഖലയെ തകർത്തിരിക്കുകയാണ്. തടസ്സങ്ങൾ നീക്കുന്നതിനും ഇതര സംസ്ഥാനങ്ങളിൽനിന്ന് മണ്ണ് കൊണ്ടുവരാൻ പുതിയ നിയമനിർമാണം നടത്തുന്നതിനും സംസ്ഥാന സർക്കാർ തയാറാവണമെന്ന് സി.എം.പി ഫറോക്ക് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. വൈറ്റ്കെയ്ന്‍ വിതരണം ഫറോക്ക്: കാഴ്ചശേഷി നഷ്ടപ്പെട്ടവര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ചെറുവണ്ണൂര്‍ ശാഖ സഹചാരി സ​െൻറര്‍ അമ്പതോളം വൈറ്റ്കെയ്ന്‍ വിതരണം ചെയ്തു. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈൻഡ് (കെ.എഫ്.ബി) കോഴിക്കോട് ജില്ല കമ്മിറ്റിയും മുക്കം മുസ്‌ലിം ഓര്‍ഫനേജും സംയുക്തമായി സംഘടിപ്പിച്ച വൈറ്റ് കെയ്ന്‍ ദിനാഘോഷ വേളയിലാണ് വിതരണം നടത്തിയത്. സഹചാരി കോഓഡിനേറ്റര്‍ എ. ജാബിര്‍ വൈറ്റ്കെയ്ന്‍ വിതരണം ചെയ്തു. എം.എ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. കെ.എഫ്.ബി ജില്ല സെക്രട്ടറി കരീം, വി. സത്യന്‍, പി. ഇസ്മായില്‍, പി.പി. മുഹമ്മദ് അനസ്, പി.പി. ഫാസില്‍, സി. മൂസ്സ, അലി അക്ബര്‍ മുക്കം, ജി. മണികണ്ഠന്‍, എ.കെ. അബ്ബാസ്, സലീം, നുഹ്മാന്‍ കുമാരനല്ലൂര്‍, ഇസ്ഹാഖ് കാരശ്ശേരി എന്നിവർ സംസാരിച്ചു. ........................ ku14
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.