വാവുത്സവം വ്യാഴാഴ്ച; ഇന്ന് ജാതവൻ പുറപ്പാട്

കടലുണ്ടി: മലബാറിലെ ക്ഷേത്രോത്സവങ്ങളുടെ നാന്ദിയായി കടലുണ്ടി വാവുത്സവം വ്യാഴാഴ്ച. കഴിഞ്ഞ ദിവസം കുന്നത്ത് തറവാട്ടിൽ ഇതി​െൻറ ഭാഗമായി കൊടിയേറി. ചൊവ്വാഴ്ച കാരകളി ജാതവൻകോട്ടയിൽ നിന്ന് ജാതവൻ പുറപ്പാട് ആരംഭിക്കും. തറവാട്ട് കാരണവന്മാരുടെ സാന്നിധ്യത്തിൽ പനയമഠം കാരണവരുടെ കാർമികത്വത്തിൽ മണ്ണൂർ ശിവക്ഷേത്രം മേൽശാന്തി തെഞ്ചീരി ജയൻ നമ്പൂതിരി അഞ്ചാം പുണ്യാഹത്തി​െൻറ പൂജാദികർമങ്ങൾ നിർവഹിച്ചു. കുടിൽ പുരയ്ക്കൽ, അമ്പാളി, മാരാത്തേയിൽ എന്നീ തറവാട്ടുകാർ അനുഷ്ഠാന ചടങ്ങുകളിൽ പങ്കുകൊണ്ടു. നിറഞ്ഞ ഭക്തജനസാന്നിധ്യത്തിലായിരുന്നു അഞ്ചാം പുണ്യാഹം നടന്നത്. ജാതവൻകോട്ടയിൽനിന്ന് ഉച്ചക്കു മൂന്നോടെ പുറപ്പെടുന്ന ജാതവൻ വ്യാഴാഴ്ച പുലർച്ചെ വാക്കടവിൽ നീരാട്ടിനെത്തുന്ന അമ്മ പേടിയാട്ട് ഭഗവതിയുമായി സംഗമിക്കും. ..................... ku11
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.