യു.ഡി.എഫ് ഹർത്താൽ ബേപ്പൂരിൽ സമാധാനപരം

ബേപ്പൂർ: യു.ഡി.എഫ് ഹർത്താലിനോടനുബന്ധിച്ച് ബേപ്പൂരിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ബസ് ഗതാഗതം പൂർണമായും നിലച്ചു. സ്കൂളുകൾ പ്രവർത്തിച്ചില്ല. ബാങ്കുകൾ അടഞ്ഞുകിടന്നു. തുറമുഖ ഓഫിസ്, ലക്ഷദ്വീപ് ഓഫിസ്, ഫിഷറീസ് ഓഫിസ്, കോസ്റ്റ് ഗാർഡ്, മാത്തോട്ടം ഫോറസ്റ്റ് വനശ്രീ ഓഫിസ്, ക്വയർ ഫാക്ടറി തുടങ്ങി കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ ഹാജർനില വളരെ കുറവായിരുന്നു. ബേപ്പൂർ ഫിഷിങ് ഹാർബർ പതിവുപോലെ പ്രവർത്തിച്ചു. ഹാർബറിനു സമീപത്തെ ഹോട്ടലുകളും ഇൻഡസ്ട്രിയലും മറ്റു കടകമ്പോളങ്ങളും തെരുവുകച്ചവടങ്ങളും സാധാരണപോലെത്തന്നെ സജീവമായിരുന്നു. ഹർത്താൽ അനുകൂലികളുടെ പ്രകടനത്തോടനുബന്ധിച്ച് മാത്തോട്ടം, അരക്കിണർ ഭാഗങ്ങളിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷമുണ്ടാക്കി. പൊലീസി​െൻറ സന്ദർഭോചിതമായ ഇടപെടൽമൂലം സംഘർഷത്തിന് അപ്പോൾത്തന്നെ അയവുവന്നു. ku16
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.