മോദി സർക്കാർ രാജ്യത്തെ വിൽപനച്ചരക്കാക്കി ^വെൽഫെയർ പാർട്ടി

മോദി സർക്കാർ രാജ്യത്തെ വിൽപനച്ചരക്കാക്കി -വെൽഫെയർ പാർട്ടി കൽപറ്റ: റെയിൽവേയടക്കമുള്ള രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ മോദി സർക്കാർ വിൽപക്കു വെച്ചിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ല സ്പെഷ്യൽ കൺവെൻഷൻ അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രധാന തുറമുഖങ്ങളടക്കം കോർപറേറ്റുകൾക്ക് മുന്നിൽ നിരത്തിവെക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. സംഘ്പരിവാറി​െൻറ നുണ നിർമാണ ഫാക്ടറികളിൽനിന്നും പടച്ചുവിടുന്ന വ്യാജ പ്രചാരണങ്ങൾ രാജ്യത്തെ സാമുദായികമായും വർഗീയമായും ധ്രൂവീകരിക്കുകയാണ്. ഇതിനെതിരെ മതേതരശക്തികൾ ഒരുമിച്ചുള്ള പോരാട്ടത്തിന് രംഗത്തിറങ്ങണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം പി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി വി.കെ. ബിനു, പി.എച്ച്. ഫൈസൽ, കെ.പി. ഉമർ, സെയ്ത് മാനന്തവാടി, മുഹമ്മദ് ബത്തേരി, ഭാസ്കരൻ പടിത്താറത്തറ എന്നിവർ സംസാരിച്ചു. ഉപതെരഞ്ഞെടുപ്പ് വിജയവും ഹർത്താലും; യു.ഡി.എഫ് പ്രകടനം കൽപറ്റ: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ചും സംസ്ഥാനത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൽപറ്റ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. മണ്ഡലം ചെയർമാൻ റസാഖ് കൽപറ്റ, കൺവീനർ പി.പി. ആലി, എ.പി. ഹമീദ്, ഗിരീഷ്, സി. ജയപ്രസാദ്, ടി.ജെ. ഐസക്, പി. ബീരാൻ കോയ, കെ.കെ. രാജേന്ദ്രൻ, വിനോദ് കുമാർ, സാലി റാട്ടക്കൊല്ലി, എൻ. മുസ്തഫ, എ.പി. മുസ്തഫ, മാടായി ലത്തീഫ്, എ.പി. ഷൈജൽ, പി.കെ. സുരേഷ്, മഹേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.