കുടുംബസംഗമം

വടകര: ഇന്ദിര ഗാന്ധി ജന്മശതാബ്ദിയോടനുബന്ധിച്ച് 130ാം ബൂത്തിൽ നടന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.എസ്. രഞ്ജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. പ്രദേശത്തുള്ള ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അന്തർദേശീയ തലത്തിൽ പ്രശസ്തനായ ചിത്രകാരൻ പി.കെ. ഫിറോസിനേയും മുൻകാല കോൺഗ്രസ് നേതാക്കളെയും ആദരിച്ചു. ടി. സിദ്ദീഖ്, കാവിൽ രാധാകൃഷ്ണൻ, പുറന്തോടത്ത് സുകുമാരൻ, ടി. കേളു, പി.കെ. വൃന്ദ, സഹീർ മാസ്റ്റർ, പ്രബിൻ പാക്കയിൽ, പി. ഷാജി, പി. ശോഭന എന്നിവർ സംസാരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ വളർന്നുവരുന്ന വർഗീയത എന്ന വിഷയത്തെപ്പറ്റിയുള്ള പഠനശിബിരം അംസുലാൽ പൊന്നാറത്ത് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.