വില്യാപ്പള്ളി: വില്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഉൗർജോത്സവത്തിൽ കുട്ടികളുടെ ദൃശ്യവിരുന്ന് ശ്രദ്ധേയമായി. ഉണ്ണികളേ ഒരു കഥപറയാം എന്ന പഴയ ചലച്ചിത്രഗാനത്തിെൻറ അകമ്പടിയോടെയാണ് ദൃശ്യവിരുന്ന് തുടങ്ങിയത്. തുടർന്ന് പഴയ കാലത്തെ ചാരുകസേരയും, മുറ്റത്തെ കിണറും, ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന രീതിയും അമ്മൂമ്മയായും പേരക്കുട്ടികളായും വേഷമിട്ട കുട്ടികൾ പാട്ടിെൻറയും സ്ക്രീനിലൂടെയുള്ള വിവരണവും ഇടകലർത്തിയായിരുന്നു പരിപാടി. ശാസ്ത്രീയബോധം കുറവെന്ന് നാം കുറ്റപ്പെടുത്തുന്ന പഴയ തലമുറ ഉൗർജോപയോഗത്തിന് പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നതെങ്ങനെയെന്ന് ദൃശ്യങ്ങളിലൂടെ കാണികളെ ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു അവതരണം. പഴയ തലമുറയുടെ ജലോപയോഗത്തിേൻറതടക്കമുള്ള പ്രകൃതിയുടെ ഉപയോഗസൂക്ഷ്മതയും നാം പ്രകൃതിയെ അതിധൂർത്തായി ദുരുപയോഗിക്കുന്നതിെൻറയും അനന്തരഫലങ്ങളായി ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവും ദൃശ്യങ്ങളിലും കുട്ടികളുടെ അവതരണത്തിലും തെളിഞ്ഞുവന്നു. ഒടുവിൽ ജലക്ഷാമമനുഭവിക്കുന്ന സമൂഹത്തിെൻറ മരണമെത്തുന്ന നേരത്ത് അരികിൽ ഒത്തിരി നേരമിരിക്കണേയെന്ന ചലച്ചിത്രഗാന വരികൾ പ്രാർഥനയായി ഉപയോഗിച്ചാണ് ദൃശ്യവിരുന്നവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.