ആരോഗ്യ വകുപ്പ് പറയുന്നു; 'വീട് മൊഞ്ചാക്കൂ മലമ്പനിയകറ്റൂ'

വടകര: നഗരസഭയിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്താൻ ആരോഗ്യവകുപ്പ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. ജില്ല വെക്ടർ കൺേട്രാൾ യൂനിറ്റ്, ബുസ്താനിയ വിമൻസ് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വടകരയിൽ 'വീട് മൊഞ്ചാക്കൂ മലമ്പനിയകറ്റൂ' എന്ന പരിപാടിക്ക് തുടക്കമായി. ആരോഗ്യ സേന്ദശവുമായി വിദ്യാർഥികളും ആരോഗ്യവകുപ്പ് ജീവനക്കാരും ചേർന്ന് വീടുകളിൽ ചെന്ന് ആരോഗ്യ ശീലങ്ങൾ പകർന്നു നൽകും. തുടർന്ന് കൃത്യമായ ഇടവേളകളിൽ ഗൃഹസന്ദർശനം നടത്താനാണ് പരിപാടി. തദ്ദേശീയ മലമ്പനി വടകരയിൽനിന്ന് തുടച്ചുമാറ്റുന്നതിനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. വടകര ബുസ്താനിയ വനിത കോളജിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. സീനിയർ ബയോളജിസ്റ്റ് കെ.ടി. മോഹനൻ അധ്യക്ഷത വഹിച്ചു. അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി ക്ലാസെടുത്തു. ജില്ല കൺേട്രാൾ യൂനിറ്റ് വെക്ടർ സി.എം. വിനോദ്, ബി.ജെ.സി.സി ഹസ്സൻകുട്ടി ഹാജി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാബു, പി.കെ. പ്രകാശൻ, കെ.വി.കെ. ഫിറോസ്, മുഹ്യിദ്ദീൻ ഫൈസി, എ.സി. ഷക്കീബ് എന്നിവർ സംസാരിച്ചു. ശാന്തി സ​െൻറർ ഉദ്ഘാടനം 18ന് വടകര: കോട്ടപ്പറമ്പിനടുത്ത് പണി കഴിച്ച ശാന്തി സ​െൻററി​െൻറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷൻ ടി. ആരിഫലി നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി, സാഹിത്യകാരൻ പി. സുരേന്ദ്രൻ, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹ്മദ്, സോളിഡാരിറ്റി വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് സ്വാലിഹ് കോട്ടപ്പള്ളി തുടങ്ങിയവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.