ജില്ലതല ഊർജോത്സവം

വില്യാപ്പള്ളി: ഊർജ സംരക്ഷണത്തി​െൻറ സന്ദേശങ്ങൾ തലമുറയിൽ എത്തിക്കാൻ കേരള സർക്കാറി​െൻറ എനർജി മാനേജ്മ​െൻറ് സ​െൻറർ സംഘടിപ്പിക്കുന്ന ജില്ലതല ഊർജോത്സവം -2017 വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസിൽ നടന്നു. വടകര വിദ്യാഭ്യാസ ജില്ലയിലെ 211 സ്കൂളുകളിൽ നിന്നായി 1750 പേർ പങ്കെടുത്തു. ചിത്രരചന, കാർട്ടൂൺ, ഉപന്യാസ രചന, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ ഓരോ സ്കൂളിൽനിന്നും ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽനിന്ന് അഞ്ചു വീതം വിദ്യാർഥികൾ പങ്കെടുത്തു. അഞ്ചു വിദ്യാർഥികൾക്ക് രണ്ട് എന്ന ക്രമത്തിൽ അധ്യാപകരും എത്തി. ഉത്സവത്തി​െൻറ പ്രതീതി ഉണർത്തി വിവിധ പ്രദർശനങ്ങൾ സ്കൂൾ മൈതാനത്ത് അരങ്ങേറി. വായു, ജലം, ഭക്ഷണം, കൃഷി, ആണവ ആയുധങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രതിസന്ധികൾ വെളിവാക്കുന്ന ലൈവ് ഷോകൾ കൗതുകമുണർത്തി. അനർട്ട്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാളുകളും സജ്ജീകരിച്ചു. എത്തിയ മുഴുവൻ പേർക്കും എൽ.ഇ.ഡി ബൾബുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഊർജോത്സവം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാരമ്പര്യേതര ഊർജത്തെ നാം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത് എൽ.ഇ.ഡി ബൾബ് വിതരണവും പി.ടി.എ പ്രസിഡൻറ് ടി.പി. ഹസൻ പ്രദർശനവും ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ എൻ. വേണുഗോപാൽ, സേവ് ജില്ല കോ-ഓഡിനേറ്റർ വടയക്കണ്ടി നാരായണൻ, കെ.കെ. കുമാരൻ, കാര്യാട്ട് കുഞ്ഞമ്മദ്, ശ്രീധരൻ മേപ്പയിൽ, എ.കെ. ഷിബുരാജ്, കെ. മൊയ്തീൻ, ആർ. യൂസഫ് ഹാജി, പി. ഹരീന്ദ്രനാഥ്, ഡോ. എൻ. സിജേഷ് എന്നിവർ സംസാരിച്ചു. മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ: ചിത്രരചന യു.പി: -നദീന ഹാഷിം (ഇലാഹിയ എച്ച്.എസ്.എസ് കാപ്പാട്), പാർവൺ ദാസ് (ജി.എച്ച്.എസ്.എസ് കാവിലുംപാറ), രേവതി രാജീവ് (ഇന്ത്യൻ പബ്ലിക് സ്കൂൾ). എച്ച്.എസ്-: എസ്.എം. അഞ്ജിമ (ഇലാഹിയ എച്ച്.എസ്.എസ് കാപ്പാട്), ആർ.എസ്. നേഹ (സംസ്കൃതം ഹൈസ്കൂൾ വട്ടോളി), കെ. റിയ (സ​െൻറ് ആൻറണീസ് ഹൈസ്കൂൾ വടകര). കാർട്ടൂൺ-യു.പി:- നവമി പ്രശാന്ത് (റാണി പബ്ലിക് സ്കൂൾ വടകര), ആദിൽ കൃഷ്ണ (ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി), സഫ സാദിഖ് (തട്ടോളിക്കര യു.പി). എച്ച്.എസ്: -രാഹുൽ കൃഷ്ണ (ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ), ടി.പി. ആരോമൽ (അമൃത വിദ്യാലയം വടകര), നേഹ എസ്. സിജു (ജെ.എൻ.എം പുതുപ്പണം). ഉപന്യാസം -യു.പി: ഫാത്തിമത്ത് ഷഹാന (അഴിയൂർ പി.എ.യു.പി), ജെ. അതുൽ (ഓർക്കാട്ടേരി നോർത്ത് യു.പി), എസ്.ബി. ശ്രീനന്ദ (ജി.എച്ച്.എസ് ചെറുവണ്ണൂർ). എച്ച്.എസ്.- ഫാത്തിമത്തുൽ ഷഫ്‌ന (എം.ഇ.എസ് പബ്ലിക് സ്കൂൾ), ആർ.പി. ശിവപ്രിയ (ജി.എച്ച്.എസ്.എസ് കുറ്റ്യാടി), അലീന എലിസബത്ത് (റാണി പബ്ലിക് സ്കൂൾ വടകര). പ്രശ്നോത്തരി യു.പി: -പ്രവ്ദ ആൻഡ് സായന്ത് (കല്ലമല യു.പി), സൗഖ്യ രവീന്ദ്രൻ ആൻഡ് അധീന (മണിയൂർ യു.പി), ഫിദ ആൻഡ് സേതുലക്ഷ്മി (ഓർക്കാട്ടേരി നോർത്ത് യു.പി). എച്ച്.എസ്-: കൃഷ്ണേന്ദു ആൻഡ് ഋതുപർണ (സ​െൻറ് ആൻറണീസ് ഹൈസ്കൂൾ വടകര), ചാരുദത്ത് ആൻഡ് ഷംന (മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ), പ്രണവ് ശങ്കർ ആൻഡ് ഹരികൃഷ്ണൻ (റാണി പബ്ലിക് സ്കൂൾ വടകര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.