മൂടാടി പഞ്ചായത്തിനെതിരെ പി.ഡി.പി രാപ്പകൽ സമരത്തിന്

നന്തിബസാർ: മൂടാടി പഞ്ചായത്തിലെ നന്തിബസാറിൽ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാൻ ഭരണസമിതിക്കു കഴിയാത്ത സാഹചര്യത്തിൽ പി.ഡി.പി മൂടാടി പഞ്ചായത്ത് കമ്മിറ്റി ബുധനാഴ്ച രാപ്പകൽ സമരവും ജനകീയ ഒപ്പുശേഖരണവും നടത്തും. വർഷങ്ങളായി ജനങ്ങളും പൊതുസംഘടനകളും ഉന്നയിച്ചുകൊണ്ടിരിക്കുന്ന നന്തിയിൽ ഒരു മത്സ്യമാർക്കറ്റ് എന്ന സ്വപ്നം ഇതുവരെ യാഥാർഥ്യമാക്കിയില്ല. ടൗണിലെ പല ഭാഗങ്ങളിലാണ് മത്സ്യവിൽപന നടക്കുന്നത്. ഒരു അടിസ്ഥാനസൗകര്യവുമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ ഒരു റൂമിൽ പത്തും, പതിനഞ്ചു പേരെ താമസിപ്പിക്കുന്നതു കാരണം പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. ഇത്തരം വിഷയങ്ങളിലെല്ലാം പഞ്ചായത്ത് മാറിനിൽക്കുകയാണ്. റെയിൽവേ അടിപ്പാതക്കുവേണ്ടി ജനങ്ങളിൽനിന്ന് പിരിവെടുത്ത് റെയിൽവേക്ക് പണമടച്ചെങ്കിലും, നാലുമാസം കഴിഞ്ഞിട്ടും കൺവീനർ യോഗംപോലും വിളിച്ചിട്ടില്ല. ഈ കാരണങ്ങൾ കാണിച്ചാണ്‌ സമരം. നന്തിയിലെ അടിപ്പാത; പണമിറക്കിയവർ പഞ്ചായത്തിലേക്ക് നന്തിബസാർ: നാളിതുവരെ നാട്ടുകാർ മുറവിളി കൂട്ടിക്കൊണ്ടിരുന്ന െറയിൽവേ അടിപ്പാതക്ക് വേണ്ടി പണം നൽകിയവർ പ്രവർത്തനം മന്ദഗതിയിലായതോടെ പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ നാലുമാസമായി കമ്മിറ്റി യോഗംപോലും വിളിക്കാതെ ആളുകളെ വട്ടംകറക്കുന്നതിൽ പ്രതിഷേധിച്ച് കെ.കെ. അച്യുത​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ. നൗഷാദ്, എം.കെ. സത്യൻ എന്നിവർ സംസാരിച്ചു. അടിപ്പാതയുടെ പ്രവൃത്തി അനിശ്ചിതത്വം അവസാനിപ്പിക്കാൻ ചൊവ്വാഴ്ച കാലത്ത് പഞ്ചായത്ത് അധികൃതരുമായി സംസാരിക്കാനും പരിഹാരം കാണുവാനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.