സി.പി.എം ലോക്കൽ സമ്മേളനം

മേപ്പയൂർ: മേപ്പയൂർ സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് സി.പി.എം മേപ്പയൂർ സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എൻ.എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. എൻ.കെ. രാധ, കെ. കുഞ്ഞമ്മദ്, ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ എം. കുഞ്ഞമ്മദ്, കെ. രാജീവൻ, എ.സി. അനൂപ്, പി.കെ. റീന, വി. സുനിൽ എന്നിവർ സംസാരിച്ചു. കനത്ത മഴയിൽ വീട് തകർന്നു മേപ്പയൂർ: ചങ്ങരംവെള്ളി പുത്തൂപ്പട്ടയിൽ മീത്തൽ ബാലകൃഷ്ണ​െൻറ വീട് ശക്തമായ മഴയിൽ തകർന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വില്ലേജ് ഓഫിസർ, മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ.കെ. കുഞ്ഞിരാമൻ എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.