വടകര: കെ.പി.എസ്.ടി.എ ചോമ്പാൽ ഉപജില്ല പ്രവർത്തക ക്യാമ്പ് സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഖിലേന്ദ്രൻ നരിപ്പറ്റ അധ്യക്ഷത വഹിച്ചു. പി.കെ. അരവിന്ദാക്ഷൻ, ഇ. പ്രദീപ്കുമാർ, സുധാകരൻ പറമ്പാട്ട്, ഐ. മൂസ, പി.കെ. കോയ, സി.കെ. വിശ്വനാഥൻ, കെ. സജീവൻ, ജി. പാർഥസാരഥി, കെ.എം. മണി എന്നിവർ സംസാരിച്ചു. ദേശീയപാത വികസനം ഉടൻ ആരംഭിക്കണമെന്ന് വടകര: അഴിയൂർ മുതൽ മൂരാട് പാലം വരെ ദേശീയപാത വികസനത്തിന് സ്ഥലവും വീടും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസ നടപടികളും പ്രഖ്യാപിച്ച് പാത വികസനം ഉടൻ ആരംഭിക്കണമെന്ന് കെ.ടി ബസാർ പുഞ്ചിരി അയൽപക്കവേദി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രഫ. എം.പി. രാജൻ അധ്യക്ഷത വഹിച്ചു. രമേശൻ വാപ്രത്ത്, കെ.ടി. ശ്രീജിത്ത്, വി.കെ. ചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.