വടകര: ജപ സ്കൂൾ ഓഫ് മ്യൂസിക് സംഘടിപ്പിക്കുന്ന മുത്തുസ്വാമി ദീക്ഷിതർ സംഗീതോത്സവം ദീപാവലി നാളായ 18ന് 12 മണിക്കൂർ സംഗീതമായി മാഹി ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ നടക്കും. മടപ്പള്ളി, വടകര, ലോകനാർകാവ്, മാഹി പ്രസ് ക്ലബ്, വേണുഗോപാലയം എന്നീ ശാഖകളിലെ മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയോടെയാണ് സംഗീതയജ്ഞം നടത്തുന്നത്. മാഹി എം.എൽ.എ ഡോ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനവും വിദ്യാർഥികളുടെ ദിവ്യനാമകൃതികളും അവതരിപ്പിക്കും. വൈകീട്ട് ശ്യാമശാസ്ത്രികളെയും തുടർന്ന് സ്വാതിതിരുനാളിനെയും ആദരിച്ച് കീർത്തനങ്ങൾ ആലപിക്കും. രാമായണ പാരായണവും ഭക്തിഗാനസുധയും അവതരിപ്പിക്കുമെന്ന് ഡയറക്ടർ യു. ജയൻ മാസ്റ്റർ, അഡ്വ. ഇ. നാരായണൻ നായർ, ബിജീഷ് മേപ്പയിൽ, എം. സുരേഷ്ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.