കൊയിലാണ്ടി: നഗരസഭയിലെ 17ാം വാർഡ് 'സംഗമം' െറസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ . നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശ്രീജ റാണി, കെ. ശിവദാസൻ, പി.എം. ബേബി, പി.എം. പത്മനാഭൻ, ജി. രാജേഷ് ബാബു, സുരേന്ദ്രൻ, കരുണൻ അമ്പാടി, സി.വി. ഭാസ്കരൻ, രാജേന്ദ്രൻ, കെ. സുമതി എന്നിവർ നേതൃത്വം നൽകി. അനധികൃത മണൽകടത്ത് ഒരാൾ പിടിയിൽ; ലോറി കസ്റ്റഡിയിൽ കൊയിലാണ്ടി: കോരപ്പുഴയിൽനിന്ന് അനധികൃതമായി മണൽ കടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. ലോറിയും മണലും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കാട്ടിലപ്പീടികയിലാണ് സംഭവം. വെങ്ങളം ചീനച്ചേരിക്കടവ് പൊരുന്നോടി ദീപക് ലാൽ (35) ആണ് പിടിയിലായത്. കൂട്ടുപ്രതി ഓടിരക്ഷപ്പെട്ടു. വഴിയിൽ ആളുകളെ കാവലുനിർത്തിയാണ് മണൽകടത്ത്. പ്രിൻസിപ്പൽ എസ്.ഐ സി.കെ. രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ് കുമാർ, എം.എസ്.പി കോൺസ്റ്റബിൾ രതിൻ എന്നിവരടങ്ങിയ സംഘമാണ് മണൽകടത്ത് പിടികൂടിയത്. സ്നേഹക്കൂട് നെസ്റ്റ് സന്ദർശിച്ചു കൊയിലാണ്ടി: മാന്ത്രികൻ ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്നേഹക്കൂട് നെസ്റ്റ് സന്ദർശിച്ചു. കുട്ടികളുമായി സംവദിച്ചും മാജിക്കുകൾ കാണിച്ചും ഏറെനേരം ചെലവഴിച്ചു. അബ്ദുല്ല കരുവഞ്ചേരി, ടി.കെ. യൂനുസ്, ശുഹൈബ് എന്നിവർ ചേർന്നു അദ്ദേഹത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.