കോഴിക്കോട്: ജില്ല സ്കൂൾ കായികോത്സവത്തിൽ 400 മീറ്ററിൽ ട്രാക്കിൽ വീരഗാഥ കുറിച്ചത് പുല്ലൂരാംപാറ െസൻറ് ജോസഫ്സും കോഴിക്കോട് സായ് സെൻററും. വിവിധ വിഭാഗങ്ങളിലായി പുല്ലൂരാംപാറയുെട താരങ്ങൾ മൂന്നു സ്വർണം കരസ്ഥമാകി. സായ് സെൻറർ രണ്ടും എ.എം.എച്ച്.എസ്.എസ് പൂവമ്പായി ഒന്നും സ്വർണം ഒാടിയെടുത്തു. സബ് ജൂനിയർ പെൺകുട്ടികളിൽ സാനിയ ട്രീസ ടോമി, സീനിയർ പെൺകുട്ടികളിൽ ട്രീസ മാത്യു, സീനിയർ ആൺകുട്ടികളിൽ അനുകൂൽ ജോസഫ് എന്നിവരാണ് പുല്ലൂരാംപാറക്കു വേണ്ടി ഒറ്റ ലാപ്പ് ഒാട്ടത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ആൺകുട്ടികളുടെ സബ്ജൂനിയർ വിഭാഗത്തിൽ ജെൻസൺ റോണിയും ജൂനിയറിൽ ടി.കെ. സായൂജും സായ് സെൻററിന് വേണ്ടി സ്വർണം നേടി. ഉഷ സ്കൂളിൽ പരിശീലിക്കുന്ന കെ.ടി. ആദിത്യക്കാണ് ജൂനിയർ പെൺകുട്ടികളിൽ സ്വർണം. ലിസ്ബത്തിനും ആതിരക്കും ട്രിപ്പ്ൾ; 10 പേർക്ക് ഇരട്ട സ്വർണം കോഴിക്കോട്: സീനിയർ പെൺകുട്ടികളിൽ രണ്ട് മിടുക്കികൾ മൂന്നാം സ്വർണവുമായി കായികോത്സവത്തിെൻറ രണ്ടാം ദിനത്തിലെ താരങ്ങളായി. ലോക സ്കൂൾ മീറ്റിൽ ഇന്ത്യൻ സാന്നിധ്യമറിയിച്ച പുല്ലൂരാംപാറ സെൻറ് ജോസഫ്സിലെ ലിസ്ബത്ത് കരോളിൻ ജോസഫും വമ്പൻ തിരിച്ചുവരവ് നടത്തിയ കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ കെ.ആർ. ആതിരയുമാണ് ട്രിപ്പ്ൾ സ്വർണത്തിന് അർഹരായത്. ജംപിങ് പിറ്റിലെ രാജകുമാരിയായ ലിസ്ബത്ത് ആദ്യ ദിനം ലോങ്ജംപിലും ഹൈജംപിലും സ്വർണം നേടിയിരുന്നു. ഞായറാഴ്ച വൈകീട്ട് നടന്ന ട്രിപ്പ്ൾ ജംപിലും ഇൗ താരത്തിന് എതിരാളികളുണ്ടായിരുന്നില്ല. 11.77 മീറ്ററായിരുന്നു ഇൗ പ്ലസ് ടുകാരി താണ്ടിയത്. ആദ്യദിനം 5000 മീറ്ററിൽ ഒന്നാമതായിരുന്ന ആതിര രണ്ടാംദിനം 1500ലും 3000ത്തിലും മുന്നേറി. അവസാന ദിനമായ തിങ്കളാഴ്ച േക്രാസ് കൺട്രിയിലും ആതിരക്ക് മത്സരമുണ്ടെങ്കിലും ഇൗയിനം വ്യക്തിഗത പോയൻറായി കണക്കാക്കില്ല. നൂറു മീറ്ററിൽ ജേത്രിയായ പുല്ലൂരാംപാറയുടെ അപർണ റോയി സീനിയർ പെൺകുട്ടികളുടെ നൂറു മീറ്റർ ഹർഡ്ൽസിലും ഒന്നാം സ്ഥാനത്തെത്തി. തിങ്കളാഴ്ച 200 മീറ്ററിലും അപർണ കുതിപ്പ് തുടർന്നാൽ വ്യക്തിഗത ചാമ്പ്യൻ പട്ടം ഇൗ മൂന്നു പെൺകുട്ടികളും പങ്കുവെക്കും. സീനിയർ ആൺകുട്ടികളിലെ വേഗരാജാവായ കോഴിക്കോട് സായ്യുടെ ആകാശ് ബിജു പീറ്റർ പിന്നാലെ 110 മീറ്റർ ഹർഡ്ൽസിലും സ്വർണം നേടി. സബ് ജൂനിയർ പെൺകുട്ടികളിൽ സാനിയ ട്രീസ ടോമി (100, 400), ജൂനിയർ ആൺകുട്ടികളിൽ സെബിൻ സെബാസ്റ്റ്യൻ (1500, 3000), വിഘ്നേഷ് ആർ. നമ്പ്യാർ (ഡിസ്കസ്ത്രോ, ഷോട്ട്പുട്ട്), ജൂനിയർ പെൺകുട്ടികളിൽ കെ.ടി. ആദിത്യ (100, 400), കെ.പി. സനിക (1500, 3000), ടെൻസി അനിറ്റ് ബെന്നി (100 മീറ്റർ ഹർഡ്ൽസ്, പോൾവാൾട്ട്), തലീത്ത കുമ്മി സുനിൽ (േഷാട്ട്പുട്ട്, ജാവലിൻ ത്രോ), സീനിയർ ആൺകുട്ടികളിൽ ജെബിൻ ബാബു (5000,1500) എന്നിവരും ഇരട്ട സ്വർണവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.