കക്കോടിമുക്ക്-ഉൗട്ടുകുളം റോഡിന് 26 ലക്ഷം രൂപ അനുവദിച്ചു കക്കോടി: കക്കോടിമുക്ക്-ഉൗട്ടുകുളം റോഡിെൻറ ശോച്യാവസ്ഥ എ.കെ. ശശീന്ദ്രൻ എം.എൽ.എ നേരിൽ കണ്ടു. ഇന്നലെ രാവിലെയാണ് അദ്ദേഹം പരിശോധനക്കെത്തിയത്. വെള്ളം കെട്ടിനിന്ന് തകർന്ന ഭാഗങ്ങൾ ഉൾപ്പെടെ കണ്ട എം.എൽ.എ അര കിലോമീറ്റർ ഭാഗം നന്നാക്കുന്നതിനായി നിയോജകമണ്ഡലം ആസ്തിവികസനനിധിയിൽനിന്ന് 26 ലക്ഷം രൂപ അനുവദിച്ചു. റോഡ് ഉയർത്തി ഗതാഗതയോഗ്യമാക്കുന്നതിനായി നേരത്തേ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ചെറിയ കുഴികളായിരുന്ന ഭാഗം വെള്ളം കെട്ടിനിന്നാണ് വലുതായത്. ഇതുവഴി പോകുന്ന യാത്രക്കാരുടെ മാത്രമല്ല വാഹനങ്ങളുടെയും നടുവൊടിയുന്ന അവസ്ഥയാണ്. കക്കോടി, ചേളന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡ് വീതികൂട്ടി ഗതാഗതയോഗ്യമാക്കുന്നതിനായി നേരത്തേ പദ്ധതിയിട്ടിരുന്നെങ്കിലും ഇതിനാവശ്യമായ സ്ഥലം ലഭിക്കാതെ വരുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ, വാർഡ് മെംബർ സി.വി. വിൽസൺ, ബ്ലോക്ക് മെംബർ പി. ശോഭീന്ദ്രൻ, എൽ.ഡി.എഫ് നേതാക്കളായ എ. ആലിക്കോയ, മാമ്പറ്റ ശ്രീധരൻ, പി.എം. ധർമരാജൻ, കക്കാട്ട് ഹസൻ, കെ. പത്മരാജൻ, കെ.പി. ബിജുരാമൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.