കോഴിക്കോട്: നഗരത്തിലെ കലാ സാംസ്കാരിക പരിപാടികൾ നടക്കുന്ന ടൗൺ ഹാളിലെ ചമയമുറി ആക്രി സാധനങ്ങൾ നിറഞ്ഞ അവസ്ഥയിൽ. അഭിനേതാക്കൾക്ക് വേഷം മാറാനും ചമയമൊരുക്കാനുമായി സ്ഥാപിച്ച ഇവിടെ നിറയെ പഴയ ഫർണിച്ചറുകൾ, ഫാനുകൾ, ക്ലോസറ്റിെൻറ ഭാഗങ്ങൾ എന്നിവ കൈയടക്കിയിരിക്കയാണ്. ഇതര ഹാളുകളെക്കാൾ നിരക്ക് കുറവായതിനാലും നഗരത്തിെൻറ ഹൃദയ ഭാഗത്ത് സ്ഥിതി െചയ്യുന്നതിനാലും ഇവിടെ മിക്ക ദിവസങ്ങളിലും പരിപാടികൾ ഉണ്ടാകാറുണ്ട്. നേരത്തേ മേക്കപ്പിനും മറ്റു ഒരുക്കങ്ങൾക്കും ഉപയോഗിച്ചിരുന്ന ഇൗ മുറിയിൽ മാസങ്ങൾക്കു മുമ്പാണ് ആക്രി സാധനങ്ങൾ തള്ളിയത്. നാടകാവതരണത്തിനും മറ്റു പരിപാടികൾക്കുമായി വിവിധ കലാ സാംസ്കാരിക സംഘങ്ങൾ ആശ്രയിക്കുന്നത് ടൗൺ ഹാളിനെയാണ്. കൂടാതെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ നൃത്തം, മറ്റു കലാ സാംസ്കാരിക പരിപാടികൾ എന്നിവക്കൊക്കെ ടൗൺ ഹാൾ പ്രയോജനപ്പെടാറുണ്ട്. ഹാളിലെ വേദിക്കു പിറകിലായി ഉള്ള സ്ഥലം രണ്ടായി വിഭജിച്ചിട്ടുണ്ട്. ഒരു മുറി സ്േറ്റജിൽനിന്ന് ഇറങ്ങിവരാനും മറ്റേത് ചമയമുറിയുമായാണ് ഉപയോഗിക്കുന്നത്. ടൗൺ ഹാൾ വാടകക്ക് എടുത്തവർ പുറത്തു വാഹനങ്ങളിൽവെച്ച് മേക്കപ്പും വേഷം മാറ്റലും ചെയ്യേണ്ട അവസ്ഥയാണ്. സ്ത്രീകളാണ് ഇതു കാരണം ഏറെ ദുരിതം അനുഭവിക്കുന്നത്. അധികൃതർ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് കലാ സാംസ്കാരിക പ്രവർത്തകർ. മുജീബ് ചോയിമഠം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.