ഒാല ടാക്​സി ഡ്രൈവർക്ക്​ മർദനം: ഒരാൾ പിടിയിൽ

ഒാല ടാക്സി ഡ്രൈവർക്ക് മർദനം: ഒരാൾ പിടിയിൽ കോഴിക്കോട്: ഒാല ഒാൺലൈൻ ടാക്സി ഡ്രൈവറെ മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. നഗരത്തിലെ ടാക്സി ഡ്രൈവറായ രാജനെയാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ലിങ്ക് റോഡിൽ അപ്സര തിയറ്ററിനു മുന്നിൽനിന്ന് യാത്രക്കാരെ കയറ്റവെ സംഘടിച്ചെത്തിയവർ ഒാല കാബി​െൻറ ൈഡ്രവർ കിനാലൂർ സ്വദേശി നാസറിനെ മർദിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിൽ ഇനിയും ചിലർ പിടിയിലാവാനുണ്ട്. നേരത്തേ മെഡിക്കൽ കോളജ്, റെയിൽവേ സ്റ്റേഷൻ പരിസരം, മിംസ് ആശുപത്രി പരിസരം എന്നിവിടങ്ങളിൽവെച്ചും ഒാല ടാക്സി ൈഡ്രവർമാർക്ക് മർദനമേറ്റിരുന്നു. തങ്ങളുടെ ഒാട്ടം നഷ്ടപ്പെടുത്തുന്നു എന്നാരോപിച്ച് ചില ടാക്സി ഡ്രൈവർമാരാണ് മാർദിക്കുന്നതെന്നാണ് ഒാല ടാക്സി ഡ്രൈവർമാരുടെ പരാതി. അതേസമയം, നഗരത്തിലെ ആളുകളുടെ ഒാട്ടമല്ല ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നഗരത്തിലെത്തുന്നവരുെട ഒാട്ടം മാത്രമാണ് തങ്ങൾക്ക് കിട്ടുന്നെതന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.