േചളന്നൂർ: രൂക്ഷമായ മാലിന്യപ്രശ്നങ്ങൾ നേരിടുന്ന ഇരുേമ്പാക്ക് തോടു സംരക്ഷിക്കാൻ സാക്ഷരത മിഷൻ ഗുഡ്ലക്ക് തുടർ വിദ്യാകേന്ദ്രത്തിെൻറ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. സാക്ഷരത മിഷൻ നടത്തിയ ജലസ്രോതസ്സുകളുടെ സ്ഥിതിവിവര പഠനറിപ്പോർട്ടിനെ തുടർന്നാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. മടവൂർ പഞ്ചായത്തിൽനിന്നാരംഭിച്ച് ചേളന്നൂർ, കക്കോടി പഞ്ചായത്തുകളിലൂടെ ചെലപ്രം ഭാഗംവഴി അകലാപുഴയിൽ പതിക്കുന്ന തോട്ടിലെ വെള്ളം കുടിക്കാനും കുളിക്കാനും കൃഷിക്കും ഉപയോഗിച്ചിരുന്നു. എന്നാൽ, ഇപ്പോൾ തോട്ടിൽ ഫാക്ടറി, കക്കൂസ്, അറവുശാല, ഗാർഹിക മാലിന്യങ്ങൾ തള്ളുന്നതിനാൽ ജലം ദുർഗന്ധപൂരിതവും ഉപയോഗശൂന്യവുമാണ്. എട്ടു മീറ്റർ വരെ വീതിയുണ്ടായിരുന്ന തോട് കൈയേറ്റഭീഷണിയും നേരിടുന്നുണ്ട്. മത്സ്യസമ്പത്തും നാമാവശേഷമായി. തോട്ടിലെ മലിനജലം സമീപപ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകൾക്ക് വൻ ഭീഷണിയാണ്. ജനകീയ കൂട്ടായ്മയുടെ ഭാഗമായി 16ന് തെയ്യത്താംകുഴി കോളനി, നമ്പ്യാംപുറത്ത് പ്രദേശം എന്നിവിടങ്ങളിൽ പ്രാദേശിക യോഗങ്ങൾ നടക്കും. 21ന് ജനപ്രതിനിധികൾ, സാക്ഷരത-കുടുംബശ്രീ സന്നദ്ധ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി ബോധവത്കരണ നോട്ടീസ് വിതരണം ചെയ്യും. 29ന് ചേളന്നൂർ, കക്കോടി, മടവൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളേയും പൊതുജനങ്ങളേയും പെങ്കടുപ്പിച്ച് ഇരുേമ്പാക്ക് തോട് സംരക്ഷണയാത്രയും ജനകീയ സംഗമവും സംഘടിപ്പിക്കും. യോഗത്തിൽ പഞ്ചായത്തംഗം കെ.എം. സരള അധ്യക്ഷത വഹിച്ചു. പ്രേരക് ശശികുമാർ ചേളന്നൂർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഠനസംഘ തലവൻ എ. വേലായുധൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ബ്ലോക്ക് സാക്ഷരതാസമിതിയംഗം എം.കെ. രാജേന്ദ്രൻ, കെ.എൻ.എ. വേണുഗോപാലൻ, എം. ദയാനിധി, എ. സുരേന്ദ്രൻ, സി.വി. ഹംസക്കോയ, കെ. സതീശൻ, പി. ഷൈജു, റിജ രമേഷ്, കെ.ടി. ശശിധരൻ, പി. ഗംഗാധരൻ, വി. കരിയാത്തൻ, വി.പി. താമരാക്ഷൻ, വി.പി. രമേഷ്, കെ. ഷാലു, എ. ജസീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.