വൃക്കകൾ തകരാറിലായ യുവതി ചികിത്സ സഹായം തേടുന്നു

അത്തോളി: ഇരുവൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അത്തോളി പഞ്ചായത്തിലെ കോതങ്കൽ കോതങ്ങാപ്പറമ്പത്ത് രാഗേഷി​െൻറ ഭാര്യ ഉഷ (31) ഉദാരമതികളിൽനിന്നും ചികിത്സ സഹായം തേടുന്നു. ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന ഉഷയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഒരു കിഡ്നി മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇതിന് 30 ലക്ഷത്തോളം രൂപ ചെലവുവരും. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബം ഭീമമായ ചികിത്സാ ചെലവ് വഹിക്കാൻ കഴിയാതെ പാടുപെടുകയാണ്. ഡ്രൈവറായ ഭർത്താവി​െൻറ വരുമാനംകൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിവന്നിരുന്നത്. വിവാഹംകഴിഞ്ഞ് ഒരുവർഷത്തിനു ശേഷമാണ് ഉഷക്കു രോഗം പിടിപെടുന്നത്. ഉഷയുടെ ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അത്തോളി പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ (ചെയർ), സുനീഷ് നടുവിലയിൽ (ജന. കൺ), കെ.രാമചന്ദ്രൻ (ട്രഷ) എന്നിവരാണ് ഭാരവാഹികൾ. സഹായധനം അയക്കുന്നതിനായി കെ.ഡി.സി ബാങ്കി​െൻറ അത്തോളി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 100291201020064. ഐ.എഫ്.എസ്.സി കോഡ്:- കെഡിസിബി 0000029.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.