കോഴിക്കോട്: മലിനജലം റോഡിൽ പരെന്നാഴുകുന്നത് കാൽനട ക്കാർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നു. ജില്ല മൃഗാശുപത്രി -കുനിയിൽകാവ് ക്ഷേത്രം റോഡിെൻറ വിവിധ ഭാഗങ്ങളിലാണ് മലിനജലം റോഡിലേക്ക് പരന്നൊഴുകുന്നത്. കുനിയിൽകാവ് ക്ഷേത്രത്തിനടുത്തെത്തുന്ന ഭാഗത്താണ് പരക്കെ ചളി നിറഞ്ഞിരിക്കുന്നത്. റോഡിൽ ഒാട നിർമിക്കാത്തതാണ് പ്രശ്നത്തിന് കാരണം. സമീപത്തെ പല വീടുകളിൽനിന്നുള്ള വെള്ളവും റോഡിലേക്ക് ഒഴുകുന്നുണ്ട്. മാത്രമല്ല, നിരവധി ഉറവകളും റോഡിലേക്കുണ്ട്. മഴെപയ്യുേമ്പാൾ മാത്രമല്ല, ശമിച്ചാലും വെള്ളക്കെട്ട് ഒഴിവാകാത്തത് ആളുകളെ വലക്കുകയാണ്. മാവൂർ റോഡ് ശ്മശാനത്തിന് സമീപത്തുകൂടി പുതുതായി നിർമിച്ച റോഡിെൻറ ഒാടയിലേക്ക് മലിനജലം തിരിച്ചുവിടുന്നതിന് താൽക്കാലിക പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചളിവെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല. റോഡ് രണ്ടടിയെങ്കിലും ഉയർത്തി ഒരുഭാഗത്ത് ഒാട നിർമിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാവൂ എന്നാണ് പരിസരവാസികൾ പറയുന്നത്. വെള്ളം പരന്നൊഴുകുന്നതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ കാൽനടയാത്ര ദുസ്സഹമാണ്. മലിനജലത്തിൽ ചവിട്ടിയല്ലാതെ റോഡിലൂടെ കടന്നുപോകാനാവില്ല. വീതികുറഞ്ഞ റോഡായതിനാൽ വാഹനങ്ങൾ കടന്നുപോകുേമ്പാൾ കാൽനടക്കാരുടെ മേലേക്ക് വെള്ളം തെറിക്കുന്നതും നിത്യസംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.