യുവാക്കള്‍ രാഷ്​ട്രത്തി​െൻറ സ്വത്വബോധത്തില്‍ അഭിമാനമുള്ളവരാകണം ^സ്വാമി ചിദാനന്ദപുരി

യുവാക്കള്‍ രാഷ്ട്രത്തി​െൻറ സ്വത്വബോധത്തില്‍ അഭിമാനമുള്ളവരാകണം -സ്വാമി ചിദാനന്ദപുരി കോഴിക്കോട്: രാഷ്ട്രത്തി​െൻറ സ്വത്വബോധത്തില്‍ അഭിമാനമുള്ളവരായി യുവാക്കള്‍ മാറണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. കൊളത്തൂര്‍ അദ്വൈതാശ്രമത്തി​െൻറ രജത ജയന്തി ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച യെസ്- യൂത്ത് എംപവര്‍മ​െൻറ് സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ വിദ്യാഭ്യാസ സംവിധാനം ഭാരതത്തി​െൻറ പാരമ്പര്യത്തെക്കുറിച്ച് വ്യക്തമായ ദിശാബോധം നല്‍കുന്ന രീതിയിലുള്ളതല്ല. ഒരു വിഭാഗം മാധ്യമങ്ങളാകട്ടെ ചെറിയ വീഴ്ചകള്‍ പോലും വലുതായി ഉയര്‍ത്തിക്കാട്ടി അന്താരാഷ്ട്രസമൂഹത്തിന് മുന്നില്‍ ഭാരതത്തെ ഇകഴ്ത്തിക്കാട്ടാനാണ് ശ്രമിക്കുന്നത്. തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ നടന്ന സെമിനാറില്‍ അനുശ്രീ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമം രജത ജയന്തി ആഘോഷസമിതി അധ്യക്ഷന്‍ ഡോ. രാം മനോഹർ, ടി. സുധീഷ്, അമൃത സുരേഷ്, രജീഷ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച യുവപ്രതിഭകളെയും ചിത്രരചന, ഉപന്യാസരചന എന്നിവയില്‍ വിജയികളായവരെയും ആദരിച്ചു. ഫോട്ടോ: കൊളത്തൂര്‍ അദ്വൈതാശ്രമത്തി​െൻറ രജത ജയന്തി ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച യെസ് - യൂത്ത് എംപവര്‍മ​െൻറ് സെമിനാറില്‍ സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.