നടുവണ്ണൂർ: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് നടുവണ്ണൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. സി.എം. സുധീഷ്, ടി.പി. ലിജു, കെ.-പി. പ്രശാന്ത്, കെ.സി. അഷ്റഫ്, ഫായിസ് നടുവണ്ണൂർ, രാമചന്ദ്രൻ, നിഖിൽ, അസ്ലം, റിജാസ് ബിജീഷ്, ഗോകുൽ, സന്ദീപ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി. കൊച്ചി--മംഗളൂരു ഗ്യാസ് പൈപ്പ്ലൈൻ: നഷ്ടപരിഹാരം നൽകണം പേരാമ്പ്ര: കൊച്ചി--മംഗളൂരു ഗ്യാസ് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതുകൊണ്ട് നഷ്ടമാവുന്ന ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് സി.പി.എം നൊച്ചാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം.കെ. നളിനി, എ.കെ. ബാലൻ, എൻ.പി. ബാബു, കെ.കെ. ഹനീഫ, പി.എം. കുഞ്ഞിക്കണ്ണൻ, എം.കെ. ചെക്കോട്ടി എന്നിവർ സംസാരിച്ചു. സി. ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.കെ. വത്സൻ സ്വാഗതവും ശോഭന വൈശാഖ് നന്ദിയും പറഞ്ഞു. അഡ്വ. കെ.കെ. രാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.