നാദാപുരം: മേഖലയിലെ ആക്രമണങ്ങൾ തടയാൻ കർശന നടപടിക്ക് പൊലീസ് പദ്ധതി തയാറാക്കുന്നു. സംഘർഷം തടയാൻ പ്രത്യേക ബന്ത്ഹൗസ് പദ്ധതി നടപ്പിലാക്കാൻ പൊലീസ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമായി. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് മേഖലയിൽ കൂടുതലായി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിെൻറ പാശ്ചാത്തലത്തിലാണ് പ്രത്യേകപദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം രക്തസാക്ഷി സ്തൂപങ്ങൾ വികൃതമാക്കിയ സംഭവം പൊലീസിെൻറ പ്രത്യേക ടീം അന്വേഷിക്കും. പഞ്ചായത്തുതലത്തിൽ സർവകക്ഷി യോഗങ്ങൾ ചേർന്ന് സമാധാന പ്രവർത്തനങ്ങൾ താഴെത്തട്ടിൽ എത്തിക്കും. ജനമൈത്രി പൊലീസ് സമിതികൾ രൂപവത്കരിച്ച് സമാധാന പ്രവർത്തനങ്ങൾ ഊർജിതമാക്കും. കൺട്രോൾ റൂം പൊലീസ് പരിശോധന കാര്യക്ഷമമായി നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി. പൊലീസിെൻറ നീതിപൂർവമായ നടപടിക്ക് സർവകക്ഷി പൂർണ പിന്തുണ നൽകും. ഡിവൈ.എസ്.പി വി.കെ. രാജു വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറുമാരായ ഒ.സി. ജയൻ, തൊടുവയിൽ മഹ്മൂദ്, വി.പി. കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, പി.പി. ചാത്തു, പി.കെ. ബാലൻ, ടി. പ്രദീപ്കുമാർ, എൻ.കെ. മൂസ, സി.കെ. നാസർ, അഷ്റഫ് കൊറ്റാല, രവി വെള്ളൂർ, വി.പി. പവിത്രൻ, വളയം എസ്.ഐ ബിനുലാൽ, നാദാപുരം അഡീഷണൽ എസ്.ഐ രാജൻ തുടങ്ങിയവർ സംസാരിച്ചു. നാദാപുരം സി.ഐ ജോഷി ജോസ് സ്വാഗതം പറഞ്ഞു. -വിടവാങ്ങിയത് പാണ്ഡിത്യത്തിെൻറ സൗമ്യമുഖം വാണിമേൽ: ഇസ്ലാമിക പണ്ഡിതൻ, പ്രഭാഷകൻ, ജമാഅത്തെ ഇസ്ലാമി നേതാവ് എന്നി നിലകളിൽ അറിയപ്പെട്ട നരിപ്പറ്റ തോട്ടത്തിൽ അലി ഹസ്സൻ മൗലവിയുടെ (79) വേർപാട് തീരാനഷ്ടമായി. വിനയംകൊണ്ടും സൗമ്യതകൊണ്ടും സാധാരണ ജീവിതത്തിന് ഉടമയായിരുന്നു പണ്ഡിതശ്രേഷ്ഠനായ അലി ഹസ്സൻ. സംസ്ഥാനത്തെ വിവിധ ഇസ്ലാമിക കലാലയങ്ങളിൽ അധ്യാപകനായും ഇസ്ലാമിക പ്രവർത്തനങ്ങളിൽ വ്യാപൃതനുമായാണ് യുവത്വം ചെലവഴിച്ചത്. വിദേശത്തും സ്വദേശത്തുമായി വലിയ സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അറബി, ഉർദു ഭാഷകളിൽ അഗാധ പാണ്ഡിത്യത്തിനുടമയായ മൗലവിയുടെ കീഴിൽ അഭ്യസിച്ച നിരവധിപേർ സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിൽ ജോലി ചെയ്തുവരികയാണ്. മക്കയിലെ ഉമുൽ ഖുറ യൂനിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം ദീർഘകാലം മർക്കസ്സുദ്ദഅ്വയുടെ കീഴിൽ ഖത്തറിൽ സേവനമനുഷ്ടിച്ചു. ഞായറാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചിയൂർ ജുമാമസ്ജിദ് ഖബറടക്കി. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാേലാചന സമിതിയംഗം ടി.കെ. അബ്ദുല്ല, സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈൻ, സംസ്ഥാന വൈ. പ്രസിഡൻറ്് പ്രഫ. ഹുസൈൻ, വഹ്ദത്തെ ഇസ്ലാമി അധ്യക്ഷൻ പി. മുഹമ്മദ് ഇസ്ഹാക്ക്, എസ്.ഡി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പി. അബ്ദുൽ ഹമീദ്, വെൽഫെയർ പാർട്ടി സംസ്ഥാന ജന. സെക്രട്ടറി റസാഖ് പാലേരി തുടങ്ങി പ്രമുഖർ അന്ത്യകർമങ്ങളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.