പേരാമ്പ്ര: ദലിത് കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പൊലീസ് നിസ്സംഗത വെടിഞ്ഞ് പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള പുലയർ മഹാസഭ താലൂക്ക് യൂനിയൻ കമ്മിറ്റി ആവശ്യപ്പെട്ടു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽപെട്ട പാണ്ടിക്കോട് ഹരിജൻ കോളനിയിൽ താമസിക്കുന്ന പടിഞ്ഞാറെചാലിൽ ശശികുമാറിനും ഭാര്യ റീജക്കുമാണ് ഒരു സംഘം ഡി.വൈ.എഫ്.ഐക്കാരുടെ മർദനമേറ്റത്. പരിക്കേറ്റ ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരാതിയിൽ കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയാറാവാത്തതിൽ യോഗം പ്രതിഷേധിച്ചു. യൂനിയൻ പ്രസിഡൻറ് കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ദാമോദരൻ കൊമ്പന്തറമൽ ഉദ്ഘാടനം ചെയ്തു. സി.കെ. സുനിലാൽ, എം.എം. ബാബു, വി.പി. പ്രഭീഷ്, വി.പി. ബാലൻ എന്നിവർ സംസാരിച്ചു. ട്രോമാകെയർ വളൻറിയർ പരിശീലനം പേരാമ്പ്ര: ജാഗ്രത് ട്രോമാകെയർ ട്രസ്റ്റ് പേരാമ്പ്ര മേഖലയിലെ വളൻറിയർ പരിശീലന പരിപാടി സി.ഐ കെ.പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻറ് ഡോ. രാജൻ അടിയോടി അധ്യക്ഷത വഹിച്ചു. എ.കെ. തറുവയ് ഹാജി, വി.എസ്. രമണൻ, പി. രാജീവൻ, കെ.ടി. കുഞ്ഞമ്മദ്, നൗഷാദ് കുന്നത്ത്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജിൽകുമാർ ക്ലാസെടുത്തു. 55 അംഗങ്ങൾക്ക് പരിശീലനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.