യൂത്ത് ലീഗ് സംസ്ഥാന പാത ഉപരോധിച്ചു

കിനാലൂർ: ബാലുശ്ശേരിമുക്കിലെ പൊട്ടിപ്പൊളിഞ്ഞ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി ബാലുശ്ശേരിമുക്കിൽ സംസ്ഥാന പാത ഉപരോധിച്ചു. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ടി. നിസാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാസങ്ങളോളം റോഡ് തകർന്നുകിടന്നിട്ടും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്താൻ തയാറാകാത്ത സ്ഥലം എം.എൽ.എ തികഞ്ഞ പരാജയമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് കുറുമ്പൊയിൽ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിറാജ് ചിറ്റേടത്ത്, ഇ.പി. അബ്ദുൽ ലത്തീഫ് മാസ്റ്റർ, പി.കെ. നാസർ, അസ്ലം പാലംതല, ഷാമിൽ ഏഴുകണ്ടി, ഇ.പി. അൽത്താഫ്, ഫസൽ കൂനഞ്ചേരി എന്നിവർ സംസാരിച്ചു. നിസാർ പാലംതല, മനാഫ് ആശാരിക്കൽ, എം.പി. ഷമീൽ, കെ.കെ. ഷംസുദ്ദീൻ, ഫാസിൽകുഞ്ഞു എന്നിവർ നേതൃത്വം നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷംസീർ ആശാരിക്കൽ സ്വാഗതവും ടി.എം. നൗഷാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.