ചേവായൂർ ഉപജില്ല സാമൂഹിക-ഗണിത ശാസ്ത്ര മേളക്ക് തുടക്കം കക്കോടി: ചേവായൂർ ഉപജില്ല സാമൂഹിക-ഗണിത ശാസ്ത്ര മേള തുടങ്ങി. കക്കോടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാേജന്ദ്രൻ നിർവഹിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി അറുനൂറിലധികം മത്സരാർഥികൾ പെങ്കടുക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. ഷാഹിദ അധ്യക്ഷത വഹിച്ചു. കക്കോടി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി. ജയരാജ് മേള വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ, വാർഡ് അംഗങ്ങളായ മഞ്ജുള പ്രജിത, ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപകൻ അബ്ദുൽസലാം, കെ.ടി. റസാഖ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ. പ്രദീപൻ സ്വാഗതവും പി.ടി.എ പ്രസിഡൻറ് ചന്ദ്രൻ കയ്യിട്ടയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.