P3 LEAD ഉദ്ഘാടനം നാളെ മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കും ആദ്യഘട്ടത്തിൽ കിടത്തി ചികിത്സക്കായി 80 ബെഡുകൾ കൽപറ്റ: ഒടുവിൽ ജനങ്ങളുടെയും ജീവനക്കാരുടെയും കാത്തിരിപ്പിന് വിരാമം. ജില്ല ആസ്ഥാനത്ത് ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസമായി കൽപറ്റ ജനറൽ ആശുപത്രി പ്രവർത്തനം വെള്ളിയാഴ്ച മുതൽ പൂർണമായും കൈനാട്ടിയിലേക്ക് മാറും. കിടത്തി ചികിത്സ അടക്കമുള്ള സൗകര്യങ്ങളും എക്സറേ, അൾട്ര സൗണ്ട് സ്കാൻ തുടങ്ങിയ സംവിധാനവും ഇനി മുതൽ കൈനാട്ടി ആശുപത്രിയിൽ ലഭ്യമാകും. ഉച്ചവരെ ഒ.പി വിഭാഗം, ലാബ്, ഫാർമസി എന്നിവ കൈനാട്ടിയിലെ പുതിയ കെട്ടിടത്തിൽ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ, കിടത്തിചികിത്സയും ഗൈനക്കോളജിയും ഒാപറേഷൻ തിയറ്ററും ഉച്ചക്കുശേഷമുള്ള ഒ.പിയും ഫാർമസിയും കൽപറ്റ പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഈ സൗകര്യങ്ങളെല്ലാം കൈനാട്ടിയിലെ പുതിയ കെട്ടിടത്തിൽ ലഭിക്കും. പുതിയ കെട്ടിടത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയും പ്രവർത്തനമാരംഭിക്കുന്ന കൽപറ്റ ജനറൽ ആശുപത്രിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒാപറേഷൻ തിയറ്റർ കോംപ്ലക്സിെൻറ ഉദ്ഘാടനം എം.ഐ. ഷാനവാസ് എം.പിയും പ്രശംസാപത്രം നൽകൽ എം.പി. വീരേന്ദ്രകുമാറും, കാരുണ്യ ഫാർമസി ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും എക്സറെ യൂനിറ്റിെൻറ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ. എയും നിർവഹിക്കും. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സ്കാനിങ് യൂനിറ്റ് കൈമാറ്റം കൽപറ്റ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സുരേഷ് ചന്ദ്രനിൽ നിന്നും നഗരസഭാ വൈസ് ചെയർമാൻ പി.പി. ആലി എറ്റുവാങ്ങും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, ശകുന്തള ഷൺമുഖൻ, എം.വി. േശ്രയാംസ്കുമാർ, വി. കേശവേന്ദ്രകുമാർ തുടങ്ങിയവർ സംബന്ധിക്കും. വൈസ്ചെയർമാൻ പി.പി. ആലി, ആശുപത്രി സൂപ്രണ്ട് ഡോ. അശ്വതി മാധവൻ, നോഡൽ ഓഫിസർ ഡോ. സച്ചിൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. യാഥാർഥ്യമാകുന്നത് 11വർഷത്തെ കാത്തിരിപ്പ് ജനറൽ ആശുപത്രിയായി ഉയർത്തി 11 വർഷം പിന്നിട്ടിട്ടും അതിന് വേണ്ട ഭൗതികസാഹചര്യം ഒരുക്കുന്നതിന് സാധിച്ചിരുന്നില്ല. നിലവിലുള്ള അവസ്ഥയിൽനിന്നും മാറ്റംവരുത്തുന്നതിനുള്ള തീവ്രശ്രമങ്ങൾ കുറച്ചുകാലങ്ങളായി നടന്നുവരുന്നതിെൻറ ഫലംകൂടിയാണ് ജനറൽ ആശുപത്രിയിലെ ആധുനിക സൗകര്യങ്ങൾ. 2002ൽ കൈനാട്ടിയിൽ ശാന്തിവർമ ജെയിനും കുടുംബാംഗങ്ങളും സംഭാവനയായി നൽകിയ രണ്ടേക്കർ ഭൂമിയിയിൽ പ്രധാനകെട്ടിടത്തിെൻറ പ്രാരംഭഘട്ട നിർമാണമായി പൈലിങ് വർക്ക്, ചുറ്റുമതിൽ തുടങ്ങിയവക്ക് എം.ജി.പി ഫണ്ടിൽ നിന്നുമാണ് തുക െചലവഴിച്ചത്. പുതിയ കെട്ടിടത്തിെൻറ ഗ്രൗണ്ട് ഫ്ലോർ, ഒന്നാം നില തുടങ്ങിയവയുടെ നിർമാണത്തിനായി ആർ.സി.വി.വൈ ഫണ്ടാണ് വിനിയോഗിച്ചത്. രണ്ടാംനില, മൂന്നാംനില തുടങ്ങിയവയുടെ നിർമാണം എൻ.ആർ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനുവദിച്ച തുക ഉപയോഗിച്ച് പൂർത്തീകരിച്ചത് സർക്കാർ സ്ഥാപനമായ കെ.എച്ച്.ആർ.ഡബ്ല്യു.എസാണ്. 150 കിടക്കകൾക്കുള്ള സൗകര്യമുണ്ടെങ്കിലും ആദ്യഘട്ടത്തിൽ 80 കിടക്കകളാണ് ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ 22 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. 15 ഡോക്ടർമാരെയും 20ലധികം പാരമെഡിക്കൽ സ്റ്റാഫുകളെയും പുതുതായി നിയമിക്കും. പ്രധാനകെട്ടിടത്തിെൻറ അനുബന്ധ ബ്ലോക്കിെൻറ വെർട്ടിക്കൽ എക്സ്റ്റൻഷൻ, ലിഫ്റ്റ്, ഓപറേഷൻ തിയറ്റർ, കാഷ്വൽറ്റി സംവിധാനങ്ങൾ, സെൻട്രലൈസ്ഡ് ഗ്യാസ് സംവിധാനം തുടങ്ങി കെട്ടിടം ആശുപത്രി എന്ന നിലയിൽ ഉപയുക്തമാക്കുന്നതിനായി എൻ.ആർ.എച്ച്.എം. 2013--14 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലു കോടി രൂപ അനുവദിച്ച് നൽകി പ്രവൃത്തി പൂർത്തീകരിച്ചു. കൂടാതെ, ജീവനക്കാർക്കായി 2012-13 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച് നൽകിയ 75 ലക്ഷം രൂപ വിനിയോഗിച്ച് നാലു കുടുംബങ്ങൾക്ക് താമസിക്കാവുന്ന ക്വാർട്ടേഴ്സ് നിർമാണം പൂർത്തീകരിച്ച് തുറന്നു നൽകിയിട്ടുണ്ടെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.