മേയാൻവിട്ട ആടിനെ പുലി കടിച്ചുകൊന്നു

അമ്പലവയല്‍: മഞ്ഞപ്പാറയിൽ വീടിനുസമീപം . മഞ്ഞപ്പാറ രയരോത്ത് അശോക​െൻറ ഒന്നര വയസ്സുള്ള ഗർഭിണിയായ ആടിനെയാണ് പുലി കൊന്നത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പറമ്പിൽനിന്നും കുരങ്ങുകളുടെ കരച്ചിൽ കേട്ട് അേശക​െൻറ മകൻ ചെന്നു നോക്കിയപ്പോൾ ആടിനെ കടിച്ചുതൂക്കിയെടുത്ത് പോകുന്നത് കണ്ടുവെന്നാണ് പറയുന്നത്. തുടർന്ന്, ബഹളം വെച്ചപ്പോൾ പുലി ആടിനെ ഉപേക്ഷിച്ച് സമീപത്തെ പറമ്പിലേക്ക് ഓടി മറയുകയായിരുന്നുവെന്നത്രെ. സംഭവം നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. WEDWDL24 പുലിയുടെ ആക്രമണത്തിൽ ചത്ത ആട് അച്ചൂർ സ്കൂളിലേക്കുള്ള ഇരുമ്പുപാലം അപകട ഭീഷണിയിൽ പൊഴുതന: അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ അച്ചൂർ സ്കൂളിലേക്കുള്ള ഇരുമ്പുപാലം അപകട ഭീഷണിയിൽ. 1943ൽ ബ്രിട്ടീഷുകാർ നിർമിച്ച പാലമാണിത്. സൈഡും അടിഭാഗവും തുരുെമ്പടുത്തതോടെ വാഹനങ്ങൾ പോകുമ്പോൾ പാലം കുലുങ്ങുകയാണ്. കൂടാതെ, പാലത്തിലെ റോഡും തകർന്നിട്ടുണ്ട്. അച്ചൂർ ടൗണിൽനിന്നും ഹയർ സെക്കൻഡറി സ്കൂൾ, പിണങ്ങോട്, കമ്മാടംക്കുന്ന്, പതിമൂന്ന്, പതിനാറ് എസ്റ്റേറ്റ് മേഖലയിലേക്കും എത്തിപ്പെടാൻ നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പാലമാണിത്. നാളിതുവരെയായിട്ടും പാലത്തി​െൻറ ശോച്യാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ടവർ മുൻകൈ എടുത്തിട്ടിെല്ലന്ന് യാത്രക്കാർ പറയുന്നു. അടിയന്തരമായി പഞ്ചായത്ത് ഫണ്ടുെവച്ച് പാലം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. WEDWDL25 അപകടാവസ്ഥയിലായ അച്ചൂർ ഇരുമ്പുപാലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.