സ്​കൂൾ കായികമേളയിൽ പൂർവവിദ്യാർഥിയായ ദേശീയതാരത്തെ ആദരിച്ചു

തണ്ണീർപന്തൽ: കടമേരി എം.യു.പി സ്കൂൾ കായികമേളയിൽ പൂർവവിദ്യാർഥിയായ ദേശീയതാരത്തെ ആദരിച്ചു. ജൂനിയർ ഒളിമ്പിക്സ് വോളിബാൾ മത്സരത്തിലെ ഇന്ത്യൻ ടീം അംഗമായ ഫവാസ് കുന്നോത്തിനെയാണ് ആദരിച്ചത്. ഡിസംബറിൽ മലേഷ്യയിലാണ് മത്സരം. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിൽ നടക്കുന്ന പരിശീലനപരിപാടിയുടെ തിരക്കിനിടയിലാണ് ത​െൻറ മാതൃവിദ്യാലയത്തിലെ കായികമേളയിൽ മുഖ്യതിഥിയായി എത്തിയത്. സ്വീകരണത്തിനുശേഷം വിശാഖപട്ടണത്ത് നടക്കുന്ന പരിശീലനത്തിന്നായി ഫവാസ് പുറപ്പെട്ടു. സ്കൂൾ കായികമേള നാദാപുരം അസി. സബ് ഇൻസ്പെക്ടർ മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.പി. മൊയ്തു അധ്യക്ഷത വഹിച്ചു. എം. വിനോദ്കുമാർ, കാട്ടിൽ മൊയ്തു, കെ. രതീഷ്, നാദാപുരം സിവിൽ പൊലീസ് ഓഫിസർമാരായ ജംഷീർ, പ്രയേഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എൻ.പി. ഇബ്രാഹീം സ്വാഗതവും കൺവീനർ ടി.കെ. ഹാരിസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.