രണ്ടാംഘട്ട ഉദ്ഘാടനവും കഥാപുസ്തക പ്രകാശനവും നാളെ വടകര: നഗരസഭയിൽ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ ഡയറ്റ്, ബി.ആർ.സി, നഗരസഭ എന്നിവ സംയുക്തമായി ആവിഷ്കരിച്ച് നടപ്പാക്കിയ 'സ്പെയ്സ്' പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും 50 സ്വതന്ത്ര കഥാപുസ്തകങ്ങളുടെ പ്രകാശനവും വെള്ളിയാഴ്ച രാവിലെ 11.30ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കുമെന്ന് നഗരസഭ അധ്യക്ഷൻ കെ. ശ്രീധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ അധ്യയനവർഷം നഗരപരിധിയിലെ 39 വിദ്യാലയങ്ങളിൽ നടപ്പാക്കി വിജയിച്ച സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയാണ് സ്പെയ്സ്. ഇൗ വിദ്യാലയങ്ങളിൽനിന്നുള്ള അമ്മമാരാണ് 1680 കഥകൾ ഒരു വർഷത്തിനിടയിൽ തയാറാക്കിയത്. ഇതിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 50 കഥകൾ ഉൾപ്പെടുത്തിയാണ് ഒന്ന്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ സ്വതന്ത്ര വായനക്കായി 'കഥ കഥ കഥ കഥാസദ്യ' എന്ന പുസ്തകം തയാറാക്കിയത്. പ്രകാശന പരിപാടിയിൽ ജില്ല വിദ്യാഭ്യാസസമിതി ചെയർമാൻ കെ.ടി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ഉപാധ്യക്ഷ കെ.പി. ബിന്ദു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ഗോപാലൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. അശോകൻ, ഡയറ്റ് െലക്ചറർ രാജൻ ചെറുവാട്ട്, വിദ്യാഭ്യാസ സമിതിയംഗം ടി. രാധാകൃഷ്ണൻ, ടി. കേളു, കെ.കെ. വനജ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.