കുറ്റ്യാടി: ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിൽ കൊലപ്പെടുത്തുന്നുവെന്ന വ്യാജ പ്രചാരണത്തിനെതിരെ കുറ്റ്യാടി പൊലീസ് രംഗത്ത്. നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന കുറ്റ്യാടി മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് ഉേദ്യാഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. കുറ്റ്യാടി സി.ഐ എൻ. സുനിൽകുമാറിെൻറയും എസ്.ഐ ടി.എസ്. ശ്രീജിത്തിെൻറയും നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ യോഗം വിളിച്ച് ആവശ്യമായ സുരക്ഷ വാഗ്ദാനം ചെയ്തു. കേരളത്തിൽ തൊഴിലാളികളെ സർക്കാർ സഹായത്തോടെ കൊലപ്പെടുത്തുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.