കാട്ടുപന്നി ശല്യം രൂക്ഷം: സ്കൂൾ വിദ്യാർഥികളുടെ കൃഷി നശിപ്പിച്ചു

കക്കട്ടിൽ: സ്കൂളിലെ കൃഷിത്തോട്ടം കാട്ടുപന്നികൾ നശിപ്പിച്ചു. കുമ്പളച്ചോല ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾ സ്കൂൾ പറമ്പിൽ ചെയ്ത മരച്ചീനി കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഇതിനുമുമ്പും പ്രദേശത്ത് കാട്ടുപന്നികൾ നിരവധി കർഷകരുടെ മരച്ചീനി, ചേമ്പ് എന്നിവ നശിപ്പിച്ചിരുന്നു. കാട്ടുപന്നിശല്യത്തിനു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുന്നുമ്മൽ ഉപജില്ല കായികമേള തുടങ്ങി കക്കട്ടിൽ: മൂന്നുദിനം നീണ്ടുനിൽക്കുന്ന കുന്നുമ്മൽ ഉപജില്ല കായികമേള വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സി.പി. സജിത അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. കെ. രമേശൻ പതാക ഉയർത്തി. കുറ്റ്യാടി സി.െഎ എൻ. സുനിൽകുമാർ മാർച്ച് പാസ്റ്റി​െൻറ സല്യൂട്ട് സ്വീകരിച്ചു. ബ്ലോക്ക് മെംബർമാരായ കെ.എം. പ്രിയ, കെ. ശശീന്ദ്രൻ, ജനറൽ കൺവീനർ കെ.പി. സുരേഷ്, കൺവീനർ കെ.വി. ശശിധരൻ, പി.പി. സലിൽ രാജ്, എലിയാറ ആനന്ദൻ, കെ.പി. ബാബുരാജൻ, മനോജ് കൈവേലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.