നാദാപുരം: സി.പി.എം രക്തസാക്ഷി സ്തൂപങ്ങളും ബസ്സ്റ്റോപ്പും കൊടിമരവും പച്ച പെയിൻറ് പൂശി മേഖലയിൽ സംഘർഷത്തിന് ശ്രമം. കല്ലാച്ചി തെരുവൻ പറമ്പിലെ ഈന്തുള്ളതിൽ ബിനു സ്മാരക സ്തൂപത്തിനും വാണിമേൽ വയൽപീടികയിലെ കാപ്പുമ്മൽ ദിവാകരൻ സ്മാരക സ്തൂപത്തിനും നേരെയാണ് അതിക്രമം നടന്നത്. ദിവാകരൻ സ്തൂപത്തിൽ പച്ച പെയിൻറും ബിനു സ്തൂപത്തിൽ ഐ.യു.എം.എൽ എന്ന് സ്പ്രേ പെയിൻറ് ഉപയോഗിച്ച് എഴുതിയ നിലയിലാണ്. തെരുവൻപറമ്പിലെ അബ്ദുല്ല സ്മാരക ബസ്സ്േറ്റാപ്പിലും ഐ.യു.എം.എൽ എന്നെഴുതിയിട്ടുണ്ട്. പ്രദേശത്തെ സി.പി.എമ്മിെൻറ കൊടിമരം പച്ച പൂശുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വിവരമറിഞ്ഞ് സി.പി.എം പ്രവർത്തകർ തെരുവൻപറമ്പിലും വയൽപീടികയിലും തടിച്ചുകൂടി. തെരുവൻ പറമ്പിൽ പുലർച്ചെയോടെ സി.പി.എം പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. സ്ത്രീകളടക്കമുള്ളവർ റോഡ് തടഞ്ഞ് മുദ്രാവാക്യം വിളിച്ചതോടെ രണ്ട് മണിക്കൂറോളം വാണിമേൽ-കല്ലാച്ചി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ പ്രതിഷേധക്കാരുടെ ഇടയിലൂടെ ബൈക്ക് പോകാനുള്ള ശ്രമം വാക്കേറ്റത്തിനിടയാക്കി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. നാദാപുരം സി.ഐ ജോഷി ജോസ്, എസ്.ഐ എൻ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. തൂണേരി ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ സ്ഥലത്തെത്തിയതോടെയാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. ഡോഗ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തി. ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരൻ സ്ഥലത്തെത്തി ക്രമസമാധാന നില വിലയിരുത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും തെളിവ് ലഭിച്ചില്ല. വാണിമേലിൽ നേരത്തെ രക്തസാക്ഷി കൊടിമരം പച്ചപൂശിയ സംഭവത്തിൽ രാഷ്ട്രീയ കക്ഷികളുടെ ഇടപെടലിലൂടെ സംഘർഷം ഇല്ലാതാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.