ജസ്​റ്റീഷ്യ ശിൽപശാല 14ന്​

കോഴിക്കോട്: നിയമപരിജ്ഞാനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ജസ്റ്റീഷ്യ എം.എസ്.എസ് ഹാളില്‍ ഒക്ടോബര്‍ 14ന് രാവിലെ 9.30ന് ശില്‍പശാല സംഘടിപ്പിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് നേരേത്ത രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റ്, സൊസൈറ്റി ഭാരവാഹികളാണ് വര്‍ക്ഷോപ്പില്‍ പങ്കെടുക്കേണ്ടത്. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻറ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. വഖഫ് നിയമവും പ്രായോഗികപ്രശ്‌നങ്ങളും, കമ്പനീസ് ആക്ട്, കോസ്റ്റിങ് ആൻഡ് അക്കൗണ്ടിങ്, ജി.എസ്.ടി, സൊസൈറ്റീസ് ആക്ട്, ട്രസ്റ്റ് ആക്ട് എന്നീ വിഷയങ്ങളെക്കുറിച്ച് അഡ്വ. പി.വി. സൈനുദ്ദീന്‍ (വഖഫ് ബോര്‍ഡ്), ചാര്‍ട്ടേഡ് അക്കൗണ്ടൻറ് കെ.എം. തഖ്‌യുദ്ദീന്‍, അഡ്വ. കെ.എല്‍. അബ്ദുസ്സലാം, അഡ്വ. ഫൈസല്‍ പി. മുക്കം എന്നിവര്‍ ക്ലാസെടുക്കും. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ടി.കെ. ഹുസൈന്‍, അഡ്വ. എന്‍.പി. മുഹമ്മദ് ബഷീര്‍ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.